Sports

മകന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗിലെ അരങ്ങേറ്റം ; ആദ്യ ബോളില്‍ അച്ഛനിട്ട് സിക്‌സര്‍ പറത്തി…!

മക്കളുടെ നേട്ടം എല്ലായ്‌പ്പോഴും മാതാപിതാക്കള്‍ക്ക് സന്തോഷകരമായ കാര്യമാണ്. അന്താരാഷ്ട്ര കരിയറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു സിക്‌സര്‍ പറത്തുന്നത് ഒരു ബൗളറെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാര്യമല്ല. പറഞ്ഞുവരുന്നത് 40 കാരനായ അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഇതിഹാസം മുഹമ്മദ് നബി അപ്രതീക്ഷിതവും മറക്കാനാവാത്തതുമായ ഒരു വെല്ലുവിളിയെ നേരിട്ടതാണ്.

എതിര്‍ ടീമിലെ അദ്ദേഹത്തിന്റെ സ്വന്തം മകന്‍ 18 വയസ്സുള്ള ഹസ്സന്‍ ഐസാഖി പിതാവിനിട്ട് സിക്‌സറടിച്ചുകൊണ്ടാണ് തുടങ്ങിയത്. മിസ് ഐനാക് റീജിയണും അമോ റീജിയണും തമ്മിലുള്ള ഷ്പഗീസ ക്രിക്കറ്റ് ലീഗ് മത്സരമായിരുന്നു പശ്ചാത്തലം. മിസ് ഐനാക്ക് ടീമിന്റെ ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്യാന്‍ ഇറങ്ങിയ നബിയെ മകന്‍ തികഞ്ഞ അവജ്ഞയോടെയാണ് ആക്രമണത്തോടെ നേരിട്ടു. തന്റെ പിതാവില്‍ നിന്ന് നേരിട്ട കരിയറിലെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ഒരു വലിയ സിക്സര്‍ പായിച്ചു.

അവിടെ നിര്‍ത്തിയില്ല. തന്റെ ബാറ്റിംഗ് മികവിലൂടെയാണ് ഐസാഖില്‍ അമോ റീജിയണിനായി ടോപ് സ്‌കോറര്‍ ആയത്. 36 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ 52 റണ്‍സാണ് ഐസാഖില്‍ നേടിയത്. അദ്ദേഹത്തിന്റെ മികവില്‍ കാബൂള്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അമോ റീജിയണിന്റെ സ്‌കോര്‍ 162 റണ്‍ലേക്ക് നയിച്ചു. നബിയും ഒട്ടും മോശമാക്കിയില്ല. മകന്റെ അടിയേറ്റ നബി ഒരോവര്‍ മാത്രമാണ് മത്സരത്തില്‍ എറിഞ്ഞത്. പക്ഷേ ബാറ്റ് കൊണ്ടു മറുപടി കൊടുത്തു. ഒരു സിക്‌സര്‍ പറത്തിയ നബി 18 പന്തുകള്‍ ബാക്കി നില്‍ക്കേ മകന്റെ ടീം ഉയര്‍ത്തിയ 163 റണ്‍സ് അനായാസം മറികടക്കാന്‍ തന്റെ ടീമിനെ സഹായിച്ചു.

2025ല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) കറാച്ചി കിംഗ്സിനൊപ്പവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും കളിച്ചതുള്‍പ്പെടെ 400-ലധികം ടി20 മത്സരങ്ങളിലൂടെ നബിയുടെ ക്രിക്കറ്റ് പാരമ്പര്യം സുസ്ഥിരമാണ്. അച്ഛനും മകനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ക്ലിപ്പ് ഇപ്പോള്‍ വിവിധ പ്ലാറ്റ്ഫോമുകളില്‍ വൈറലായി മാറിയിരിക്കുകയാണ് ആയിരക്കണക്കിന് പ്രതികരണങ്ങള്‍ക്ക് കാരണമായി. മുഹമ്മദ് നബിയുടെ കരിയര്‍ അവസാന അധ്യായങ്ങളിലേക്ക് കടക്കുമ്പോള്‍, ഹസ്സന്‍ ഐസാഖിലിന്റെ പ്രകടനം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചുള്ള ആവേശകരമായ ഒരു കാഴ്ച നല്‍കുന്നു.