Movie News

സിദ്ധാര്‍ത്ഥ് വിവാഹാഭ്യര്‍ത്ഥന നടത്തിയ സുന്ദര നിമിഷത്തെക്കുറിച്ച് അദിതി റാവു ഹൈദരി

തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥിന്റെയും അദിതി റാവു ഹൈദരിയുടേയും പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സിനിമ മേഖലയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ വെച്ച് തന്നെയാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ത്ഥ് തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതെങ്ങനെ ആയിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അദിതി തുറന്നു പറഞ്ഞിരുന്നു.

തന്റെ ചില വിവാഹത്തെ കുറിച്ചൊക്കെ താരം പറഞ്ഞെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ അദിതി തയ്യാറായില്ല. സിദ്ധാര്‍ഥ് പല തമാശകളും തന്നോട് കാണിക്കാറുണ്ടെന്ന് വോഗ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദിതി പറഞ്ഞു. ”എന്റെ മുത്തശ്ശിയുമായി വളരെ അടുത്ത ബന്ധമായിരുന്നു എനിക്കുണ്ടായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മുത്തശ്ശി മരിച്ചത്. മുത്തശ്ശിയും ഞാനും തമ്മില്‍ എത്രത്തോളം അടുപ്പമുണ്ടെന്ന് സിദ്ധാര്‍ഥിന് നന്നായി അറിയാം. ഒരു ദിവസം സിദ്ധാര്‍ഥ് എന്നോട്ട് മുത്തശ്ശി സ്ഥാപിച്ച സ്‌കൂള്‍ കാണിയ്ക്കാന്‍ കൊണ്ടു പോകാമോയെന്ന് ചോദിച്ചു.” – അദിതി പറഞ്ഞു.

” ഈ വര്‍ഷം മാര്‍ച്ചിലാണ് ഞങ്ങള്‍ അവിടേക്ക് പോയത്. കുട്ടിക്കാലത്ത് ഞാന്‍ ചിലവഴിച്ച സ്ഥലങ്ങളൊക്കെ ഞങ്ങള്‍ പോയി കണ്ടു. അവിടെ വെച്ചാണ് സിദ്ധാര്‍ഥ് എന്നോട് പ്രണയം പറഞ്ഞത്. സ്‌കൂളിന്റെ മുറ്റത്തെത്തിയപ്പോള്‍ സിദ്ധാര്‍ഥ് ഒരു കാല്‍മുട്ട് നിലത്ത് കുത്തിയിരുന്നു. നിനക്ക് എന്ത് പറ്റിയെന്നും ആരുടെ ഷൂ ലെയ്സാണ് അഴിഞ്ഞു പോയതെന്നും ഞാന്‍ ചോദിച്ചു. അത് ശ്രദ്ധിക്കാതെ സിദ്ധാര്‍ഥ് എന്നോട് സംസാരിക്കാന്‍ തുടങ്ങി. ‘അദൂ.. ഞാന്‍ പറയുന്നത് കേള്‍ക്ക്..’ എന്ന് പറഞ്ഞ് മോതിരം എന്റെ നേര്‍ക്കുനീട്ടി. ഞാന്‍ യെസ് പറഞ്ഞു. എന്റെ കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തുവെച്ച് എന്നെ പ്രൊപ്പോസ് സിദ്ധാര്‍ഥിന്റെ ആഗ്രഹമായിരുന്നു. ഒപ്പം എന്റെ മുത്തശ്ശിയുടെ അനുഗ്രഹം വേണമെന്നും”-അദിതി കൂട്ടിച്ചേര്‍ത്തു.