മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്.
ശോഭനയുടെ മകള്‍ അനന്ത നാരായണിയുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് താത്പര്യമാണ്. എന്നാല്‍ മകളുടെ വിശേഷങ്ങളൊന്നും തന്നെ താരം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെച്ചിരുന്നില്ല. എന്നാല്‍ മകള്‍ക്കും നൃത്തത്തില്‍ വലിയ താല്പര്യമാണെന്ന് ശോഭന അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശോഭനയുടെ ഫാന്‍പേജിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. ശോഭനയെ പോലെ തന്നെ ഗംഭീരമായാണ് നാരായണിയും ചുവടുകള്‍ വയ്ക്കുന്നത്.
ശോഭന ദത്തെടുത്ത കുട്ടിയാണ് അനന്ത നാരായണി. ആറ് മാസം പ്രായമായ കുഞ്ഞിനെയായിരുന്നു ശോഭന ദത്തെടുത്തത്. ശോഭനേയും മകളേയും ഒരുമിച്ച് കാണാന്‍ സാധിച്ചതിന്റെ സന്തോഷം ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്. ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/C14jytwJJZe/?utm_source=ig_web_copy_link