Movie News

മദ്യപിക്കുന്ന നടിമാരെല്ലാം കൂടെ കിടക്കുന്നവരാണെന്ന് കരുതരുത്; തുറന്നടച്ച് നടി റെജീന കസാന്ദ്ര

നടിമാര്‍ മദ്യപിക്കുന്നു എന്നതുകൊണ്ട് കൂടെ കിടക്കുന്നവരാണെന്ന് ധരിക്കേണ്ടെന്ന് നടി റെജീന കസാന്ദ്ര. തമിഴ്‌സിനിമയിലെ മികച്ച വില്ലത്തിമാരില്‍ ഒരാളായ റെജീന തമിഴില്‍ തമിഴില്‍ കള്ളപാര്‍ട്ട്, ഹിന്ദിയില്‍ സെക്ഷന്‍ 108 എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിലാണ്.

മദ്യപാനത്തെ അടിസ്ഥാനമാക്കി ഒരാളുടെ പെരുമാറ്റം എങ്ങനെ ചോദ്യം ചെയ്യപ്പെടുമെന്ന് റെജീന ചോദിക്കുന്നു, ഒരാള്‍ മദ്യപിക്കുന്നതിനാല്‍ കിടക്ക പങ്കിടുമെന്ന് കരുതുന്നത് അസംബന്ധത്തിന്റെ ഏറ്റവും ഉച്ചസ്ഥായിയാണെന്നും അങ്ങനെയായതിനാല്‍ അവര്‍ എല്ലാത്തിനും സമ്മതിക്കുമെന്ന് കരുതുന്നതും ഒരു തെറ്റായ ചിന്തയാണെന്നും നടി പറഞ്ഞു. ഒരു നടിയെ അവളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതും എന്തും ലംഘിക്കാമെന്നും കരുതേണ്ടതില്ലെന്നും സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് താന്‍ നടിയായതെന്നും അവര്‍ പറഞ്ഞു. ഏഴ്, ചക്ര എന്ന സിനിമയില്‍ വിശാലിനെതിരേയുള്ള ഇവരുടെ വില്ലത്തി വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2005ല്‍ പുറത്തിറങ്ങിയ കണ്ടനാള്‍ മുതല്‍ എന്ന ചിത്രത്തിലൂടെയാണ് റെജീന കസാന്ദ്ര തമിഴില്‍ അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകള്‍ ചെയ്തു. കേടി, ബില്ല, ഗില്ലഡി രംഗ, രാജതന്ത്രം, മാനഗരം, നെഞ്ചം മറപ്പില്ലൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ്. ഏക് ലഡ്കി കോ ദേഖ തോ ഐസ ലഗാ (2019) എന്ന ചിത്രത്തിലൂടെയാണ് അവര്‍ ഹിന്ദി സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു