Movie News

ഈ സിനിമയൊക്കെ എത്രകാലം കാണും? നയന്‍താര ബിസിനസ് രംഗത്തേയ്ക്ക്, ബുദ്ധിപരമായ തീരുമാനമെന്ന് ആരാധകര്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ബുദ്ധിമതിയായ നടി ആരെന്ന് ചോദിച്ചാല്‍ നയന്‍താരയെന്നാകും ചിലപ്പോള്‍ മിക്കവരുടേയും ഉത്തരം. ടെലിവിഷന്‍ താരമായി കരിയര്‍ തുടങ്ങുകയും തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറിലേക്ക് വളരുകയും ചെയ്ത നയന്‍സിന്റെ ജീവിതം തന്നെയാണ് ഉദാഹരണവും.

കരിയറില്‍ പല തവണ വിവാദങ്ങള്‍ പ്രതിസന്ധി ഉണ്ടാക്കിയപ്പോള്‍ അതിനെയെല്ലാം അനായാസം മറികടന്ന് ഉജ്വല തിരിച്ചുവരവ് കാട്ടിയ നയന്‍സ് സിനിമയ്‌ക്കൊപ്പം മോഡലിംഗും ബിസിനസിലുമെല്ലാം തിളങ്ങുകയാണ്. അഭിനയത്തില്‍ നിന്നുള്ള തന്റെ വരുമാനം പലതിലും നിക്ഷേപിക്കുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് പുറമെ ചില കമ്പനികളുടെ പരസ്യ അംബാസഡര്‍ കൂടിയാണ് നയന്‍താര.

സിംഗപ്പൂരിലെ ഒരു വ്യവസായിയുമായി സഹകരിച്ച് ചര്‍മ്മ സംരക്ഷണവുമായി ബന്ധപ്പെട്ട സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ-വില്‍പ്പന കമ്പനി ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതായിട്ടാണ് നയന്‍സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ബിസിനസ് വിശേഷം. ഈ മാസം 29ന് ക്വാലാലംപൂരില്‍ വച്ചാണ് കരാര്‍ ഒപ്പിടുക.

കമ്പനിയുടെ പ്രമോഷനായി എടുത്ത ചില ചിത്രങ്ങള്‍ താരം തന്നെ പുറത്തുവിട്ടിട്ടുണ്ട്. കൊളംബോയില്‍ നടക്കുന്ന ലോഞ്ച് ചടങ്ങില്‍ നയന്‍താരയും പങ്കെടുക്കും. ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും കമ്പനിയില്‍ പങ്കാളിത്തമുണ്ട്. പ്രായമാകുകയും താരപ്രഭയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്യുമെന്നും സിനിമാ അവസരങ്ങള്‍ കുറയുമെന്നുമുള്ള തിരിച്ചറിവും കൊണ്ടാണ് താരം ബിസിനസിലേക്കും കൈ വെച്ചിരിക്കുന്നതെന്നാണ് വിവരം.