തമിഴ് സിനിമകളില്‍ ഗ്ലാമറസായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് മുംതാസ്. മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലെ പാലും കുടമെടുത്തു എന്ന ഗാനത്തിലും താരം അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുംതാസ് തന്റെ ഗ്ലാമറസ് വേഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ജീവിതം നയിക്കുകയാണ്. അന്ന് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ധരിച്ച വസ്ത്രത്തില്‍ കുറ്റബോധമുണ്ടെന്ന് താരം പറയുന്നു. താന്‍ മരിച്ചാല്‍ ആരും ഗ്ലാമറസ് ഫോട്ടോകള്‍ ഷെയര്‍ ചെയ്യരുതെന്നും മുംതാസ് പറഞ്ഞു.
തനിക്ക് ട്രാന്‍ഫോര്‍മേഷന്‍ ആരംഭിച്ച സമയത്ത് വീട്ടിലിരുന്നു കരഞ്ഞിരുന്നെന്നും ചേട്ടന്‍ കാര്യം തിരക്കുമ്പോള്‍ ആത്മാവ് ശുദ്ധിയാവുന്നത് പോലെ തോന്നുന്നുവെന്നാണ് പറയാറുണ്ടായിരുന്നതെന്നും അവര്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത തെറ്റ് ഓര്‍മ്മ വരുന്നുവെന്നും ആ കാലങ്ങളില്‍ ധരിച്ച വസ്ത്രത്തിനെയും ഡാന്‍സ് കളിച്ച പാട്ടിനെയും കുറിച്ച് ഓര്‍ക്കുമ്പോള്‍ താന്‍ കരയുമെന്നും മുംതാസ് പറഞ്ഞു. ഗൂഗളില്‍ നിന്ന് ലഭിക്കുന്ന എന്റെ പഴയ ഫോട്ടോകള്‍ ആരും കാണരുത്. തനിക്കിപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം അബായയാണെന്ന് മുംതാസ് അഭിമുഖത്തില്‍ പറയുന്നു. ഞാനൊരു രാജ്ഞിയെ പോലെയാണ് അബായ ധരിക്കുമ്പോള്‍ എനിക്ക് തോന്നാറുള്ളത്.
വളരെ ലാവിഷ് ജീവിതമായിരുന്നു ഞാന്‍ പണ്ട് നയിച്ചിരുന്നത് എന്നാല്‍ അതിനെക്കാള്‍ നന്നായിയാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.കംഫര്‍ട്ടബിളായിയാണ് ജീവിക്കുന്നത്. എന്നാല്‍ പെട്ടെന്ന് ഒരു വിദേശയാത്ര പോകാമെന്ന് വിചാരിച്ചാല്‍ സാധിക്കില്ല. എന്നാല്‍ അതില്‍ നിരാശയുമില്ല. കാരണം എനിക്ക് മക്ക മദീനയില്‍ പോകാന്‍ മാത്രമാണ് താല്‍പര്യം. ഇനിയൊരു കുടുംബ ജീവിതം ഉണ്ടാകാന്‍ സാധ്യയില്ലായെന്നും മുംതാസ് പറഞ്ഞു. മുംതാസിന്റെ അമ്മ ബോംബെയിലാണുള്ളത് ആയതിനാല്‍ ചെന്നൈയില്‍ നിന്ന് താന്‍ ഇടയ്ക്ക് അങ്ങോട്ട് പോകാറുള്ളതായും അവര്‍ അഭിമുഖ്യത്തില്‍ പറഞ്ഞു.