Celebrity

നടി രാധയുടെ മകള്‍ കാര്‍ത്തിക വിവാഹിതയാകുന്നു? ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് വരന്റെ ചിത്രം?

പ്രമുഖ തമിഴ്‌നടി കാര്‍ത്തികാ നായര്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. നടിയുടേയും പ്രതിശ്രുത വരന്റേയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലെത്തി. തമിഴ് സിനിമാ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായിട്ടാണ് വിവരം.

കാര്‍ത്തിക നായര്‍ തന്റെ ഭാവി ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ വൈറലായിട്ടുണ്ട്. തമിഴില്‍ ജീവ നായകനായ കോ എന്ന ഹിറ്റ് സിനിമയിലെ നായികയായ കാര്‍ത്തിക മലയാളത്തിലും തെന്നിന്ത്യയിലെ മറ്റ് അനേകം പ്രാദേശികഭാഷാ സിനിമകളിലും ഹിന്ദിയില്‍ ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയും ദിലീപും നായകന്മാരായ കമ്മത്ത് ആന്റ് കമ്മത്ത് സിനിമയില്‍ നായികയായിരുന്നു കാര്‍ത്തിക. ലെനിന്‍രാജേന്ദ്രന്റെ മകരമഞ്ഞിലും പ്രധാന വേഷം ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിലെ മുന്‍നിര നടിയായിരുന്ന രാധയുടെ രണ്ടുപെണ്‍മക്കളില്‍ മൂത്തയാളാണ് കാര്‍ത്തിക. ഇവരുടെ ഇളയ സഹോദരി തുളസി നായരും തമിഴ്‌നടിയാണ്. മണിരത്‌നത്തിന്റെ കടല്‍ എന്ന സിനിമയില്‍ നായികയായിരുന്നു. ബിസിനസുകാരനായ രാജശേഖര നായരാണ് രാധയുടെ അച്ഛന്‍. വിഘ്‌നേഷ് നായർ സഹോദരനാണ്.

https://www.instagram.com/p/Cykqmo-N1aP/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

2009 ല്‍ ജോഷ് എന്ന തെലുങ്ക് സിനിമയിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയ താരത്തിന് ബ്രേക്കായത് കോയിലെ ജര്‍ണലിസ്റ്റിന്റെ വേഷമായിരുന്നു. 2015 ല്‍ പുറമ്പോക്ക് എങ്കിരെ പൊതുവുടമൈ എന്ന സിനിമയിലാണ് ഇവര്‍ അവസാനമായി അഭിനയിച്ചത്. 2017 ല്‍ ആരംഭ് എന്ന ഹിന്ദി ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്.

രാധയുടെ സഹോദരി അംബികയും മലയാളത്തിലെയും തമിഴിലേയും ഒന്നാംനിര നായികയായിരുന്നു.