Celebrity

‘ഫിറ്റ്‌നസ് എന്നത് നിങ്ങള്‍ നേടുന്ന ജീവിതം കൂടിയാണ് ’ ; വര്‍ക്കൗട്ട് വിഡിയോ പങ്കിട്ട് ഞെട്ടിച്ച് ജ്യോതിക

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ജ്യോതികയ്ക്ക് ലഭിച്ചതൊക്കെയും മികച്ച അവസരങ്ങളായിരുന്നു. മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രമായ കാതല്‍ ദി കോറില്‍ ജ്യോതിക പ്രധാന കഥാപാത്രമാണ് ചെയ്തത്. ജ്യോതികയുടെ ശക്തമായ ഒരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ജ്യോതിക തന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

ഫിറ്റ്‌നെസില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന ഒരു താരം കൂടിയാണ് ജ്യോതിക. കഠിനകരമായ ഫിറ്റ്‌നെസ് വീഡിയോകളൊക്കെ താരം പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ നീണ്ട ഒരു ഫിറ്റ്‌നെസ് വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് താരം. പുഷ് അപ്പ് മുതല്‍ ബാറ്റില്‍ റോപ്പ് വ്യായാമം അടക്കമുള്ളവ ഉള്‍പ്പെടുത്തിയതാണ് വീഡിയോ. ”ഫിറ്റ്‌നസ് എന്നത് വണ്ണം കുറയ്ക്കല്‍ മാത്രമല്ല, നിങ്ങള്‍ നേടുന്ന ജീവിതം കൂടിയാണ്” – എന്ന ക്യാപ്ഷനോടെയാണ് ജ്യോതിക ഈ വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്.

”ഓ മൈ ഗോഡ് ” -എന്നാണ് വീഡിയോയ്ക്ക് താഴെ നടി രാധിക ശരത് കുമാര്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. കമന്റിന് ജ്യോതിക നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാധവനും, അജയ് ദേവ്ഗണും വില്ലനും നായകനുമായി എത്തുന്ന ബോളിവുഡ് ചിത്രം സാത്താന്‍ ആണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം. അതേസമയം,
കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2015 ലെ സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ 36 വയതനിലെ അഭിനയത്തിന് ജ്യോതികയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം അഭിനയലോകത്തേക്കുള്ള ജ്യോതികയുടെ തിരിച്ചു വരവ് കൂടിയായിരുന്നു ഈ ചിത്രം.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/C4ImrqYS4LB/?utm_source=ig_web_copy_link