കുടുംബത്തെ ലൈംലൈറ്റിന് മുന്നിലേക്ക് അധികം കൊണ്ടുവരാന്‍ ഇഷ്ടപ്പെടാത്ത നടനാണ് ചിയാന്‍ വിക്രം. നടനാകുന്നതുവരെ മകനെക്കുറിച്ചോ ഭാര്യ ശൈലജയെക്കുറിച്ചോ മകളെക്കുറിച്ചോ വിക്രം അധികം സംസാരിക്കുന്നത് കേട്ടിട്ടില്ല. എന്നാല്‍ യൂട്യൂബില്‍ രണ്‍വീര്‍ അള്ളാബാദിയയുടെ അഭിമുഖത്തില്‍ താരം തന്റെ ഭാര്യ ഷൈലജയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചു.
അവളെ ആദ്യമായി കാണുമ്പോള്‍ താന്‍ ഊന്നുവടിയിലായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. തങ്ങളുടേത് മിശ്രവിവാഹമായിരുന്നെന്ന് വിക്രം പറയുന്നു. ‘അവള്‍ മലയാളിയാണ്, ഞാന്‍ തമിഴനും. ഞാന്‍ പകുതി ഹിന്ദുവും പകുതി ക്രിസ്ത്യാനിയുമാണ്. അവളെ കണ്ടുമുട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു ‘നല്ല അമ്മ’, ഒരു നല്ല ‘സുഹൃത്ത്’ എന്നീ നിലകളില്‍ വിക്രം തന്റെ ഭാര്യയെ അഭിനന്ദിച്ചു. കുട്ടിയായിരിക്കുമ്പോള്‍ തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ക്രെഡിറ്റ് അമ്മയ്ക്കായിരുന്നു. എന്നാല്‍ ഞാന്‍ വിവാഹിതനായതിന് ശേഷം, അത് എല്ലായ്‌പ്പോഴും എന്റെ ഭാര്യയാണ്.
അവള്‍ എല്ലായ്‌പ്പോഴും പിന്തുണയുടെ ഉറവിടമാണ്. അവള്‍ ഒരു സൈക്കോളജിസ്റ്റാണ്. അവള്‍ ഒരുതരം മാലാഖയാണ്…അത് അവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ എനിക്ക് തോന്നി. അവള്‍ പിന്നീട് എന്നോട് പറഞ്ഞു, അവള്‍ക്കായി വീട്ടില്‍ വിവാഹമണി മുഴങ്ങുന്നു. അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി ഞാനാണെന്ന് ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭാര്യ പിന്തുണച്ചില്ലെന്നും വിക്രം ഓര്‍മ്മിപ്പിച്ചു.
”അവള്‍ എന്നില്‍ നിന്ന് വളരെ വ്യത്യസ്തയാണ്, ഞങ്ങള്‍ ചോക്കും ചീസും പോലെയാണ്. എനിക്ക് എയര്‍കണ്ടീഷണര്‍ വേണമെങ്കില്‍, അവള്‍ക്ക് ഫാന്‍ പോലും ആവശ്യമില്ലെന്ന് പറയും. എനിക്ക് മിന്നുന്ന വസ്ത്രം ധരിക്കാന്‍ ഇഷ്ടമാണ്. അപ്പോള്‍ അവള്‍ ചോദിക്കും ‘നിനക്ക് എന്തിന്റെ കുഴപ്പമാണ്.” അവളുടെ കുടുംബത്തില്‍ കവികളും പണ്ഡിതന്മാരും ഉണ്ടായിരുന്നു, ബന്ധത്തിന്റെ തുടക്കസമയത്ത് ഞാന്‍ ഒരു അഭിനേതാവാണ്. അവള്‍ എന്നെ അഭിനയത്തില്‍നിന്ന് മാറ്റാന്‍ ശ്രമിച്ചു. ഒടുവില്‍ ഞാന്‍ അവളോട് പറഞ്ഞു. ‘അഭിനയമാണ് എന്റെ ആദ്യ പ്രണയം, നീ എന്റെ രണ്ടാമത്തെ പ്രണയമാണ്’ അത് പ്രവര്‍ത്തിക്കാന്‍ പോകുന്നില്ലെങ്കില്‍, ഇതും പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല.’ എന്റെ സിനിമകള്‍ വിജയിക്കില്ലെന്ന് അവള്‍ കരുതി. പക്ഷേ ഇപ്പോള്‍ അവള്‍ എന്റെ സിനിമകളുടെ കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നു,” അദ്ദേഹം പറഞ്ഞു.