Movie News

രാജമൗലിയുടെ സിനിമ തള്ളിയ സൂപ്പര്‍താരം; അതും ‘ബാഹുബലി’യാകാനുള്ള ഓഫര്‍

എസ്എസ് രാജമൗലിയുടെ സിനിമയില്‍ അഭിനയിക്കുക എന്നത് കരിയറിലെ ഏറ്റവും അഭിമാനകരമായ ഒരു നാഴികക്കല്ലായിട്ടാണ് ഏത് നടനും കരുതുന്നത്. എന്നാല്‍ രാജമൗലിയുടെ ഓഫര്‍ നിരസിച്ച ഒരു നടനുണ്ടെന്ന് കേട്ടാല്‍ ഞെട്ടുമോ? എന്നാല്‍ അത് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സിനിമയായ ‘ബാഹുബലി’ യില്‍ ബാഹുബലിയായി അഭിനയിക്കാനുള്ള അവസരം. എന്നാല്‍ അത് മറ്റാരുമല്ല തമിഴ്‌സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത് സൂര്യയാണ്.

എസ്എസ് രാജമൗലി റോളിനായി ആദ്യം സമീപിച്ചത് തന്നെയായിരുന്നെന്ന് പല അഭിമുഖങ്ങളിലും സൂര്യ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്നെടുത്ത ആ തീരുമാനം ആനബ്‌ളണ്ടര്‍ ആയിരുന്നെന്ന് തനിക്ക് ഇപ്പോള്‍ മനസ്സിലായെന്ന് സൂര്യ പല അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട്. സിനിമയില്‍ സൂര്യ ഉപേക്ഷിച്ച അവസരം വന്നു ചേര്‍ന്നത് പ്രഭാസിനായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ മൈല്‍സ്‌റ്റോണായി വേഷം മാറുകയും ചെയ്തു. വന്‍ ഹിറ്റായ സിനിമയില്‍ തമിഴില്‍ നിന്നും സത്യരാജ് സിനിമയില്‍ നിര്‍ണ്ണായക വേഷം ചെയ്തിരുന്നു.

നിലവില്‍, കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘സൂര്യ 44’ എന്ന താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിലാണ് സൂര്യ ശ്രദ്ധ വെച്ചിരിക്കുന്നത്. ചിത്രത്തില്‍ ജയറാം, ജോജു ജോര്‍ജ്, കരുണാകരന്‍ എന്നിവര്‍ക്കൊപ്പം പൂജാ ഹെഗ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിനായി, തീവ്രമായ ആക്ഷന്‍ സീക്വന്‍സുകള്‍ പകര്‍ത്തുന്നതിനായി പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ വിപുലമായ സെറ്റ് നിര്‍മ്മിച്ചു. ഫു മഞ്ചു മീശയും മുള്ളന്‍ ഹെയര്‍സ്‌റ്റൈലും ഉള്‍പ്പെടുന്ന ചിത്രത്തിനായുള്ള സൂര്യയുടെ പുതിയ ലുക്ക് ഇതിനകം പ്രോജക്റ്റിന്റെ ആവേശം കൂട്ടിയിട്ടുണ്ട്.