ബാഹുബലിയിലൂടെ ആഗോളപ്രേക്ഷകരെ നേടിയിരിക്കുന്ന പ്രഭാസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സൂപ്പര്‍താരം പ്രഭാസ് വിവാഹിതനാകുന്നു. ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബാഹുബലി താരം അനുഷ്കയല്ല വധുവെന്നും ഹൈദരാബാദിലെ വന്‍കിട വ്യവസായിയുടെ മകളെയാണ് താരം താലി ചാര്‍ത്താന്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ന്യൂസ് 18 തെലുങ്കാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 45 വയസ്സുള്ള പ്രഭാസ് ടോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളാണ്. നേരത്തേ സഹനടി അനുഷ്‌ക ഷെട്ടിയു മായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും നിഷേധിക്കുകയും ഉറ്റ സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്തുവെങ്കിലും ആരാധകര്‍ വിശ്വസിച്ചതേയില്ല. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ജാതകദോഷങ്ങളെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ പ്രഭാസിന്റെ വിവാഹനിശ്ചയം രഹസ്യമായാണ് നടന്നതെന്നും എന്നാല്‍ അത് അനുഷ്‌കയുമായുള്ള വിവാഹമല്ലെന്നും ന്യൂസ് 18 തെലുങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈദരാബാദിലെ ഒരു സമ്പന്നനായ വ്യവസായിയുടെ മകളാണ് വരാന്‍ പോകുന്ന വധു എന്നാണ് പറയപ്പെടുന്നത്. അനന്തരവന്‍റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്ക് അമ്മാവനായ കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമള ദേവിയാണ് മേല്‍നോട്ടം വഹിക്കുന്നത്. തീര്‍ത്തും സ്വകാര്യമായിട്ടാവും ചടങ്ങുകള്‍ നടക്കുകയെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു,
പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികള്‍ പുതിയതല്ലെങ്കിലും, ഇതില്‍ കു റച്ച് സത്യമുണ്ടെന്ന് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു. പ്രഭാസി ന്റെ പ്രായം കണക്കിലെടുത്ത് വിവാഹം ഉടന്‍ നടക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അതിനിടയിലും തന്റെ സിനിമാ പ്രൊജക്ടുകളുമായി മുമ്പോട്ട് നീങ്ങുകയാണ് പ്രഭാസ്.
‘കല്‍ക്കി’ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഇപ്പോള്‍ ‘രാജാ സാബ്’, ‘ഫൗജി’ എന്നീ ചിത്രങ്ങളുടെ ജോലിയിലാണ്. കൂടാതെ, സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന മറ്റൊരു പ്രധാന ചിത്രമായ സ്പിരിറ്റിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ അദ്ദേഹം ഒരുങ്ങുകയാണ്. രാജ്യത്ത് തന്നെ ഏറ്റവുമധികം തുക പ്രതിഫലം വാങ്ങുന്ന പാന്‍ ഇന്ത്യന്‍ സ്റ്റാറാണ് പ്രഭാസ്.