അടുത്തിടെ തെന്നിന്ത്യന്‍ സിനിമലോകത്ത് നിരവധി താരദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നു. ഒടുവിലായി നടന്‍ ജയം രവി വിവാഹമോചിതനാകുന്നു എന്നാണ റിപ്പോര്‍ട്ടുകള്‍. ജയംരവിയുടെ ഭാര്യ ആരതി സമൂഹ മാധ്യമങ്ങളില്‍ നിന്ന് രവിയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതിന് പിന്നാലെ അവര്‍ വിവാഹ മോചിതരാകുന്നു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഗായിക സുചിത്ര തന്റെ യൂട്യൂബ് ചാനലിലൂടെ കൂടതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരക്കുകയാണ്.
ആ വിവാഹമോചനത്തില്‍ തന്റെ പിന്തുണ ജയം രവിക്കാണെന്നും ആരതിയെ പോലൊരു പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ലായെന്നും സുചിത്ര പറയുന്നു. അവര്‍ വളരെ ആഢംബരപ്രിയയായ പെണ്‍കുട്ടിയാണ്. ജയം രവിക്ക് രാപ്പകലില്ലാതെ ജോലി ചെയ്യേണ്ടതായി വരുന്നു. തിരികെ വീട്ടിലെത്തുമ്പോള്‍ ആരതിയുടെ മാനസികാവസ്ഥ എങ്ങനെയായിരിക്കുമെന്ന് പറയാനാകില്ല. ജയം രവി അതിസുന്ദരനായതിനാല്‍, ഇത്രയും കാലം ആരതി അയാളുടെ മുഖം നോക്കി ജീവിച്ചു. എന്നാല്‍ സൗന്ദര്യം എത്രത്തോളം നിലനില്‍ക്കും? ജയം രവിയുടെ കുടുംബം ഒരുപാട് കഷ്ടപ്പെട്ട് സിനിമയില്‍ എത്തിയതാണ്. ആ കുടുംബം എപ്പോഴും മറ്റുള്ളവരെ ബഹുമാനിക്കുന്നുണ്ടെന്നും സുചിത്ര പറഞ്ഞു.
രവിയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്‌തെങ്കിലും ‘മാരീഡ് ടു ജയം രവി’ എന്ന ഇന്‍സ്റ്റഗ്രാം ബയോ ആരതി മാറ്റിയിട്ടില്ല. ജൂണ്‍ 20ന് ജയം രവിയുടെ കരിയറിലെ തന്നെ പ്രധാന സിനിമയായ ജയം റിലീസ് ചെയ്തിട്ട് 21 വര്‍ഷം പൂര്‍ത്തീകരിച്ചതായുള്ള പോസ്റ്റര്‍ ആരതി പങ്കിട്ടിരുന്നു.