നമ്മുടെ മുഖം ഭംഗിയുള്ളതാക്കുന്നതിൽ പുരികങ്ങൾക്ക് നിർണായക പങ്കുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ, പോഷകാഹാരക്കുറവ് , സമ്മർദ്ദം തുടങ്ങിയ ഘടകങ്ങൾ കട്ടി കുറഞ്ഞതോ, പൊഴിഞ്ഞു പോകുന്നതോ ആയ പുരികങ്ങൾക്ക് ഇടയാക്കും.
നിങ്ങളുടെ ചർമ്മത്തിൽ ശരിയായ ഔഷധക്കൂട്ടുകളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാൽ പുരികം ഭംഗിയായി നിലനിർത്താൻ സാധിക്കും . ആരോഗ്യകരമായ ചർമ്മം, സ്വാഭാവിക തിളക്കം, തിളങ്ങുന്ന മുടി, കട്ടിയുള്ള പുരികങ്ങൾ എന്നിവയ്ക്ക് ചർമ്മത്തിൽ രാസവസ്തുക്കള്‍ ചേര്‍ന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും നാടൻ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുക.
പുരികങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രകൃതിദത്ത മാർഗമാണ് നെല്ലിക്ക, ശർക്കര, കുരുമുളക് പേസ്റ്റ് എന്നിവയുടെ ഉപയോഗം . ദിവസവും രാവിലെ ചെറുചൂടു വെള്ളത്തിൽ ഈ പേസ്റ്റ് കഴിക്കുന്നത് പോഷണത്തിന് സഹായിക്കുന്നു. ഒപ്പം ഉള്ളിൽ നിന്ന് കട്ടിയുള്ള പുരിക വളർച്ചയെ ഇത് സഹായിക്കുന്നു. പുരികങ്ങൾക്ക് മാത്രമല്ല ഈ പേസ്റ്റ് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.
പുരികങ്ങൾ എങ്ങനെ സ്വാഭാവികമായി വീണ്ടും വളർത്താം ?
ചേരുവകൾ:
- 1 ടേബിൾസ്പൂൺ നെല്ലിക്ക പൊടി അല്ലെങ്കിൽ പൾപ്പ്
- 1 ടീസ്പൂൺ ശർക്കര
- 1/4 ടീസ്പൂൺ കുരുമുളക് പൊടി
ഉണ്ടാക്കേണ്ട രീതി :
- ഒരു പാത്രത്തിൽ നെല്ലിക്ക , ശർക്കര, കുരുമുളക് എന്നിവ മിക്സ് ചെയ്യുക.
- ശേഷം നന്നായി ഇളക്കി പേസ്റ്റ് തയ്യാറാക്കുക.
- ദിവസവും ഒരു കപ്പ് ചൂടുവെള്ളത്തിൽ ഇത് ചേർത്ത് കുടിക്കുക.
ദൈനംദിന ഉപഭോഗത്തിന്റെ പ്രയോജനങ്ങൾ
- പുരിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
- രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നു, ഇത് കട്ടിയുള്ള പുരികങ്ങളിലേക്ക് നയിക്കുന്നു.
- രക്തചംക്രമണം വർധിപ്പിക്കുന്നു: മുടിയുടെ വേരുകളിലേക്കുള്ള പോഷക വിതരണം മെച്ചപ്പെടുത്തുന്നു.
- ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു: വിഷവസ്തുക്കളെ ഇല്ലാതാക്കുന്നു, ആരോഗ്യകരമായ മുടി വളർച്ച ഉറപ്പാക്കുന്നു
- മുടി കൊഴിയുന്നത് തടയുന്നു: ശക്തവും കട്ടിയുള്ളതുമായ മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു.
- മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: തലയോട്ടിയിലെ മുടിയിലും പ്രവർത്തിക്കുന്നു.മുടി കൊഴിച്ചിൽ തടയുന്നു. നെല്ലിക്ക , ശർക്കര, കുരുമുളക് പേസ്റ്റ് എന്നിവ നിങ്ങളുടെ ദിനചര്യയിൽ ഭാഗമാക്കിയാൽ സ്വാഭാവികമായും പുരികങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും കാലക്രമേണ പൂർണ്ണവും ആരോഗ്യകരവുമായ പുരികങ്ങൾ നേടാനും സഹായിക്കും .