കഴിഞ്ഞ മാസമാണ് ഭര്‍ത്താവ് സാം അസ്ഗരിയുമായി വേര്‍പിരിയുന്നതായി ഹോളിവുഡിലെ വിവാദ നായികയും പാട്ടുകാരിയുമായ ബ്രിട്നി സ്പീയേഴ്സിനെക്കുറിച്ച് വാര്‍ത്ത വന്നത്. തൊട്ടുപിന്നാലെ ബ്രിട്നി തന്റെ പുതിയ കാമുകനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോണ്ട്രാക്ടര് പോള്‍ റിച്ചാര്‍ഡ് സോളിസുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇരുവരേയും ഒരുമിച്ച് കണ്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പോള്‍ റിച്ചാര്‍ഡ് സോളിസുമായി താരത്തിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ബ്രിട്നി ഭര്‍ത്താവ് സാം അസ്ഗരിയും തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ. ആഗസ്ത് അവസാനത്തോടെ താരത്തെ പോളുമായി ഒരുമിച്ച് കാണാന്‍ തുടങ്ങി. പോളിനെ ബ്രിട്നി അവളുടെ വീടിന് ചുറ്റും ഹൗസ് കീപ്പിംഗ്/അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ നിയമിച്ചതാണ് ഇരുവരേയും അടുപ്പിച്ചതെന്ന് യുസ് വീക്കിലി പറയുന്നു.
2023 സെപ്റ്റംബര്‍ ആദ്യം ബ്രിട്നി മെക്സിക്കോയിലെ കാബോ സാന്‍ ലൂക്കാസിലേക്ക് ഒരു യാത്ര പോയി, പോളായിരുന്നു ബ്രിട്നിയെ ലോസ് ഏഞ്ചല്‍സിലെ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നത്. ഇതിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. പോള്‍ ഒരു പിതാവാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, എത്ര കുട്ടികളുണ്ടെന്നോ അവര്‍ക്ക് എത്ര വയസ്സുണ്ടെന്നോ വ്യക്തമല്ല.