Good News

മൂന്നടിമാത്രം പൊക്കമുള്ള ഇൻസ്റ്റാ താരം അബ്ദു റോസിക്കിന്‌ പ്രണയ സാക്ഷാൽക്കാരം: വധു ഷാർജക്കാരിയാണ്

ദുബായ്: ലോകം കൈപിടിയിലാക്കിയ അത്രയും സന്തോഷത്തിലാണ് ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്ക്. മൂന്നടി മാത്രം ഉയരമുള്ള ഈ ഇന്‍സ്റ്റഗ്രാം താരം പ്രേമത്തിലാണ് എന്നതാണ് ഈ ആഹ്ലാദത്തിന് പിന്നിലെ കാരണം . ഷാര്‍ജ സ്വദേശിയായ 19 കാരി അമീറയാണ് 20കാരന്‍ അബ്ദു റോസിക്കിന്റെ പ്രണയിനി.

യുഎഇയില്‍ ജൂലൈ 7ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹം എവിടെ വച്ചായിരിക്കുമെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അബ്ദു റോസിക്കിന്റെ ഇദ്ദേഹത്തിന്റെ കല്യാണകാര്യം മാനേജ്മെന്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനേജ്മെന്റും ശരിവച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റോസിക് തന്റെ പ്രാണസഖിയായ അമീറയെ കണ്ടുമുട്ടിയതെന്ന് അബ്ദു വെളിപ്പെടുത്തി. ‘എനിക്ക് ദൈനംദിന ജീവിതം അത്ര എളുപ്പമല്ല. ഒരുപാട് തടസ്സങ്ങള്‍ ഉള്ളതിനാല്‍ സ്‌നേഹം കണ്ടെത്തുകയെന്നത് അതിനേക്കാള്‍ വലിയ വെല്ലുവിളിയായി തോന്നി. പക്ഷേ, ദൈവത്തിന് സ്തുതി, ഞാന്‍ അമീറയെ കണ്ടെത്തി. അവള്‍ എന്നെ സ്‌നേഹിക്കുന്നു; ഞാന്‍ ആരാണെന്നും എന്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ.’

ഇന്‍സ്റ്റാഗ്രാമില്‍ 8.2 ദശലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് അബ്ദു റോസിക്ക്.ഒരു കർഷക കുടുംബത്തിൽ ജനിച്ച റോസിക് പ്രാദേശിക ചന്തകളില്‍ പാട്ടുപാടി ഉപജീവനം കഴിച്ചിരുന്നത്. എന്നാൽ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇനത്തില്‍ ഹസ്ബുള്ള മഗ്മെദോവുമായുള്ള പോരാട്ടത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇദ്ദേഹത്തെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുകയായിരുന്നു . പിന്നീട് ലോകമറിയുന്ന സോഷ്യല്‍ മീഡിയ താരമായി വളർന്നു .

‘സെലിബ്രിറ്റി ഇന്‍ഫ്‌ളുവന്‍സര്‍ ഓഫ് ദ ഇയര്‍’ ആയും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. എആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി അബ്ദു വന്നിരുന്നു.