മലയാളികൾ നവംബർ ഒന്നിന് കേരളപ്പിറവി ആഘോഷിക്കുമ്പോൾ ബോളിവുഡ് ആഘോഷിക്കുന്നത് മുൻ മിസ്സ് വേൾഡും അഭിനേത്രിയുമായ ഐശ്വര്യറായി ബച്ചന്റെ ജന്മദിനമാണ്. ഓരോ ദിവസവും പ്രായം കുറഞ്ഞു കുറഞ്ഞു വരുന്ന താരം തന്റെ 50-ാം ജന്മദിനം ആണ് ഇന്ന് ആഘോഷിച്ചത്. തന്റെ ജന്മദിനം കാൻസർ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മകൾ ആരാധ്യ ബച്ചനും അമ്മ വൃന്ദ റായിക്കുമൊപ്പം പങ്കെടുത്താണ് താരം ഈ ദിവസം മനോഹരമാക്കിയത്.
ഐശ്വര്യ കേക്ക് മുറിച്ച് അമ്മയ്ക്കും മകൾക്കും നൽകി. കർവാ ചൗത്ത് വ്രതം അനുഷ്ഠിച്ചതിനാൽ ഐശ്വര്യ കേക്ക് കഴിച്ചില്ല.ഇതിനൊക്കെ പുറമേ താരത്തിന് ഏറ്റവും വലിയ സർപ്രൈസ് നൽകിയത് മകൾ ആരാധ്യയുടെ വാക്കുകളാണ്. ഐശ്വര്യയ്ക്ക് മാത്രമല്ല കണ്ട് നിന്നവർക്കും സോഷ്യൽ മീഡിയ കാഴ്ചക്കാർക്കും ഏറെ അമ്പരമായത് ആരാധ്യയുടെ ആദ്യ പൊതു പ്രസംഗമായിരുന്നു.
പരിപാടിക്കിടെ അമ്മയ്ക്ക് വേണ്ടി ആരാധ്യ ബച്ചൻ പറഞ്ഞു, “എന്റെ പ്രിയങ്കരിയായ, എന്റെ ജീവിത്തിനൊപ്പം ചേർന്ന് നിൽക്കുന്ന, എന്റെ അമ്മ ചെയ്യുന്നത് ശരിക്കും പ്രധാനപ്പെട്ടതും അതിശയകരവുമാണെന്ന് എനിക്ക് തോന്നുന്നു. ഇത് യഥാർത്ഥത്തിൽ സമ്പുഷ്ടവും നിറവേറെയുള്ളതുമാണ്. ഇത് ലോകത്തെ സഹായിക്കുന്നു, ഇത് നമുക്ക് ചുറ്റുമുള്ള എല്ലാവരെയും സഹായിക്കുന്നു, ഇത് ആളുകളെ സഹായിക്കുന്നു, മാത്രമല്ല ഞാൻ പറയാൻ ആഗ്രഹിക്കുന്നു, അമ്മ ചെയ്യുന്നത് സത്യത്തിൽ അവിശ്വസനീയമാണ്…” മകളുടെ സംസാരത്തിൽ ഐശ്വര്യ ശരിക്കും ആശ്ചര്യപ്പെട്ടു, സന്തോഷിച്ചു. തന്റെ പ്രസംഗം പൂർത്തിയാക്കിയ ശേഷം, സദസ്സ് അവൾക്കായി കൈയടിച്ചപ്പോൾ ആരാധ്യ തലകുനിച്ചു. അതാണ് സത്യത്തിൽ ആരാധകർക്ക് ഏറെ ഇഷ്ടമായ കാര്യം.
11-കാരിയുടെ ഈ വാക്കുകൾകേട്ട് ഐശ്വര്യയുടെ മുഖത്തെ സന്തോഷവും അഭിമാനവും വീഡിയോയിൽ കാണാം. ആരാധ്യയുടെ പ്രസംഗം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഐശ്വര്യ പറഞ്ഞു. നിയോൺ പിങ്കും ഗോൾഡനും നിറത്തിലുള്ള ബോർഡറുമുള്ള വെള്ള ചിക്കൻകാരി സൽവാർ സ്യൂട്ടാണ് ഐശ്വര്യ ധരിച്ചത്. അഴിച്ചിട്ട മുടിയും പിങ്ക് ഗ്ലോസി ചുണ്ടുകളും താരത്തെ സുന്ദരിയാക്കിയപ്പോൾ നിറയെ എംബ്രോയ്ഡറി വർക്കുകൾ നിറഞ്ഞ ഹെവി ഷാൾ ഈ സൽവാർ സ്യൂട്ടിന്റെ ഭംഗിയും കൂട്ടി.