Movie News

ആദ്യ അഭിനയത്തില്‍ ആമിര്‍ഖാന് കിട്ടിയത് തിക്താനുഭവം ; നാടക ത്തില്‍ നിന്നും പുറത്താക്കി

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ട് എന്നാണ് ആമിര്‍ഖാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അഭിനയത്തില്‍ തന്റെ പ്രതിഭ ഇതിനകം അനേകം തവണ തെളിയിച്ച അദ്ദേഹം ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. എന്നാല്‍ മിക്ക സൂപ്പര്‍താരങ്ങളെയും പോലെ ആദ്യ അഭിനയ അനുഭവം കയ്‌പ്പേറിയതായിരുന്നെന്നും ആദ്യമായി അഭിനയിച്ചപ്പോള്‍ പുറത്താക്കപ്പെട്ട നടനാണ് താനെന്ന് ആമിര്‍ പറയുന്നു. കോളേജ് പഠനകാലത്ത് ഒരു നാടകത്തില്‍ അഭിനയിച്ചപ്പോഴായിരുന്നു താരത്തെ പുറത്താക്കിയത്.

അഭിനയത്തിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് അനുസ്മരിച്ചുകൊണ്ട്, തന്റെ കോളേജ് പഠനകാലത്തെ നിരാശാജനകമായ ഒരു സംഭവം ഖാന്‍ അനുസ്മരിച്ചു. ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസ് പങ്കിട്ട ഒരു വീഡിയോയില്‍, ‘പാസിയോ രംഗാരോ’ എന്ന ഗുജറാത്തി നാടകത്തിലൂടെയാണ് ആമിര്‍ അഭിനയത്തിലേക്കുള്ള തന്റെ ആദ്യകാല ചുവടുവെപ്പ് നടത്തിയത്. നാടകത്തിലെ അനേകം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായിട്ടായിരുന്നു ആദ്യ വേഷം. ബാക്ക്ഗ്രൗണ്ടില്‍ നില്‍ക്കുന്ന വേഷത്തില്‍ വേദിയിലെ ആദ്യ സംഭാഷണവും ഉണ്ടായിരുന്നു. അനേകം ആള്‍ക്കാര്‍ ചേര്‍ന്ന് ‘ഞങ്ങള്‍ക്ക് രംഗാരയെ വേണം, ഞങ്ങള്‍ക്ക് രംഗാരയെ വേണം’ എന്ന് പറയുന്നതായിരുന്നു.

ഇന്റര്‍ കോളേജ് മത്സരത്തില്‍ അവതരിപ്പിക്കാനിരുന്ന നാടകമായിരുന്നു ഇത്. അഭിനയ പരിശീലനത്തിനും റിഹേഴ്‌സലിനും ശേഷം മത്സരത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിതമായി ആമിറിനെ നാടകത്തില്‍ നിന്ന് ഒഴിവാക്കി. ആദ്യ അനുഭവം തിരിച്ചടിയുടേതായിരുന്നെങ്കിലും കാലം താരത്തിനായി ഒരു കസേര കാത്തുവെച്ചിട്ടുണ്ടായിരുന്നു. തിരിച്ചടി നേരിട്ടെങ്കിലും ഈ നിമിഷം ആമിറിന്റെ കരിയറിലെ വഴിത്തിരിവായി മാറി. നിരാശയുടെ നടുവില്‍ നിരഞ്ജന്‍ താഡെ എന്ന സുഹൃത്ത് മറ്റൊരു അവസരം നല്‍കി.

താഡെയുടെ സുഹൃത്ത് ബന്‍സാല്‍ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ സിനിമ ചെയ്യുകയായിരുന്നു, അദ്ദേഹത്തിന് ഒരു നടനെ ആവശ്യമുണ്ടായിരുന്നു. അഭിനയത്തില്‍ ഇപ്പോഴും ആകാംക്ഷയുള്ള ആമിര്‍ ഈ പ്രോജക്റ്റില്‍ പങ്കെടുക്കാന്‍ സമ്മതിച്ചു. ഈ തീരുമാനം കൂടുതല്‍ സുപ്രധാന അവസരങ്ങളിലേക്ക് നയിച്ചു. സിനിമ കണ്ടതിന് ശേഷം മറ്റൊരു വിദ്യാര്‍ത്ഥി ആമിറിനെ ഹോളി എന്ന ചിത്രത്തിനായി സംവിധായകന്‍ കേതന്‍ മേത്തയോട് ശുപാര്‍ശ ചെയ്തു.

ഹോളിയായിരുന്നു ആമിറിന്റെ ആദ്യ ഫീച്ചര്‍ ഫിലിം റോള്‍. ഈ ചിത്രത്തിന്റെ വിജയം ആമിറിലെ സാധ്യതകള്‍ കണ്ട സിനിമാ നിര്‍മ്മാതാക്കളായ മന്‍സൂര്‍ ഖാന്റെയും നാസിര്‍ ഹുസൈന്റെയും ശ്രദ്ധ പിടിച്ചുപറ്റി. ഹോളിയിലെ ആമിര്‍ ഖാന്റെ വേഷം നിരവധി ചലച്ചിത്ര അവസരങ്ങളിലേക്ക് നയിച്ചു. പിന്നാലെ ഖയാമത്ത് സേ ഖയാമത്ത് തക് (1988) പുറത്തിറങ്ങിയതോടെ അദ്ദേഹം താരമായി ഉയര്‍ന്നു. വൈവിധ്യത്തിന് പേരുകേട്ട നടന്‍ പിന്നീട് ബോളിവുഡിലെ ഏറ്റവും ആദരണീയ വ്യക്തികളില്‍ ഒരാളായി മാറി.

Leave a Reply

Your email address will not be published. Required fields are marked *