Movie News

ആഗോള പ്രേക്ഷകർ നെഞ്ചിലേറ്റി സ്വീകരിച്ച് പൃഥ്വിരാജ് – ബ്ലെസ്സി ചിത്രം ‘ആടുജീവിതം’ നൂറുകോടി ക്ലബ്ബിലേക്ക്

ജനഹൃദയങ്ങൾ കീഴടക്കി തിയേറ്ററുകളിൽ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി ‘ആടുജീവിതം’ മികച്ച സ്വീകാര്യത തുടർന്ന് നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറുന്നു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ഈ സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോകമെമ്പാടുനിന്നുമുള്ള കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ടെറിട്ടറികളിലും മലയാളസിനിമയിലെ സര്‍വകാല റെക്കോര്‍ഡുകളാണ് ആടുജീവിതം വെറും ഒമ്പതുദിവസം കൊണ്ട് മറികടന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ സീസണ്‍ പോലും ബാധിക്കാത്ത വിധത്തിലുള്ള കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. അതുപോലെതന്നെ വരും ദിവസങ്ങളിലെ അഡ്വാന്‍സ്‌ ബുക്കിങ്ങിലും ഹിന്ദി, തെലുങ്ക്, ഹോളിവുഡ് ഹിറ്റ്‌ ചിത്രങ്ങളെ മറികടന്ന് ഇന്ത്യയില്‍ത്തന്നെ ഒന്നാം സ്ഥാനത്താണ് ആടുജീവിതം നില്‍ക്കുന്നത്. കരീന കപൂര്‍, തബു തുടങ്ങിയവര്‍ അഭിനയിച്ച ഹിറ്റ്‌ ചിത്രം ‘ക്രൂ’, അനുപമ പരമേശ്വരൻ നായികയായെത്തിയ സൂപ്പര്‍ ഹിറ്റ്‌ തെലു​ഗു ചിത്രം ‘ടില്ലു സ്‌ക്വയർ’, ഹോളിവുഡ് ചിത്രം ‘ഗോഡ്‌സില്ല x കോങ്: ദ ന്യൂ എംപയർ’, വിജയ് ദേവരകൊണ്ടയുടെ ‘ദ ഫാമിലി സ്റ്റാർ’ തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് ‘ആടുജീവിതം’ രണ്ടാം വാരം പിന്നിടുമ്പോഴും സിനിമാ സ്ക്രീനുകൾ കീഴടക്കി മുന്നേറുന്നത്. മലയാളികള്‍ മാത്രമല്ല, എല്ലാ ഭാഷകളിലെ പ്രേക്ഷകരും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായ് 2024 മാർച്ച് 28നാണ് ‘ആടുജീവിതം’ തിയറ്റർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 3 ദിവസത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റത് ആടുജീവിതത്തിന്റെ ടിക്കറ്റുകളാണ്. ‘ആടുജീവിത’ത്തിനോടൊപ്പം തിയറ്റർ റിലീസ് ചെയ്ത മറ്റ് ചിത്രങ്ങൾക്കെല്ലാം ഭീഷണിയായ് പ്രദർശനം തുടരുന്ന ഈ ചിത്രം റെക്കോർഡ് കളക്ഷനാണ് ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്. ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ ഇൻട്രസ്റ്റ് ക്ലിക്ക് നേടിയ ചിത്രമാണിത്. ഇതോടെ 2024 മലയാള സിനിമയുടെ സുവർണ്ണകാലഘട്ടമായ് മാറും എന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പേരിൽ തന്നെയുള്ള അവാർഡ്‌ വിന്നിങ്ങ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമ ബ്ലെസി എന്ന ചലച്ചിത്രകാരൻറെയും പൃഥ്വിരാജ് എന്ന നടന്റെയും വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നജീബ് എന്ന മനുഷ്യന്റെ ജീവിത കഥ, അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകൾ എന്നിവയാണ് വലിയ ക്യാൻവാസിൽ ജനഹൃദയങ്ങളെ കീഴടക്കി മുന്നേറുന്നത്. വർഷങ്ങളെടുത്ത് പല പ്രതിസന്ധികളെയും തരണം ചെയ്ത് നിർമ്മിച്ച ഈ അതിജീവന കഥ ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയതോടെ മലയാളം സിനിമ ഇൻസ്ട്രി ലോകോത്തര തലത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തെ സ്വീകരിക്കാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ഓസ്കാർ അവാർഡ്‌ ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: സുനിൽ കെ എസ്, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി: അശ്വത്, സ്റ്റിൽസ്: അനൂപ് ചാക്കോ, മാർക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.