Oddly News

ആക്ഷന്‍ മൂവി സീന്‍… റീല്‍ വൈറലാകാന്‍ റോഡിന് തീയിട്ട് യുവാവ്; വിഡിയോ

എടുക്കുന്ന റീലുകള്‍ വൈറലാവാന്‍ വേണ്ടി എന്തു സാഹസവും കാണിക്കാന്‍ മടിയില്ലാതായിരിക്കുന്നു ആളുകള്‍ക്ക്. ഇത്തവണ വൈറല്‍ വീഡിയോയ്ക്കായി റോഡിന് തീയിട്ടിരിക്കുകയാണ് യുവാവ്. ഉത്തര്‍ പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ഷെയ്ഖ് ബിലാല്‍ എന്ന യുവാവാണ് ഹൈവേയില്‍ പെട്രോള്‍ ഒഴിച്ച് 2024 എന്നെഴുതി തീ കൊളുത്തി ഈ സാഹസം കാണിച്ചത്.

ആക്ഷന്‍ സിനിമകളില്‍ കാണുന്ന മാതൃകയില്‍ റോഡില്‍ തീ കത്തിച്ച ശേഷം അഭിമാനത്തോടെ അതിന് മുന്നില്‍ തന്റെ ജീപ്പില്‍ ചാരി നില്‍ക്കുന്ന നില്‍ക്കുന്ന യുവാവിന്റെ വിഡിയോ ആണ് വൈറലായിരിക്കുന്നത്.

സംഭവം ഓണ്‍ലൈനില്‍ ചര്‍ച്ചയായ​തോടെ പൊലീസിന്റെ ശ്രദ്ധയില്‍പെടുകയും ബിലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി. പ്രശസ്തിയ്ക്കും ശ്രദ്ധനേടാനും വേണ്ടി എന്തുംചെയ്യാന്‍ ഇന്നത്തെ പുതിയ തലമുറ മടിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമർശം.

Leave a Reply

Your email address will not be published. Required fields are marked *