Good News

ആകാശത്തുവച്ച് പ്രതിശ്രുത വരന്റെ കിടിലന്‍ സര്‍പ്രൈസ്; ആശ്ചര്യപ്പെട്ട് നവവധു

നമ്മളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു സര്‍പ്രൈസ് കൊടുക്കുന്നത് മനോഹരമായ അനുഭവമാണ് . ഇപ്പോള്‍ തന്റെ ജീവിതസഖിയാകാനായി പോകുന്ന പെണ്‍കുട്ടിയ്ക്കായി പ്രതിശ്രുത വരന്‍ ഒരുക്കിയ ഒരു സര്‍പ്രൈസിന്റെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വിമാനയാത്രയ്ക്കിടെ വരന്റെ സ്‌നേഹം നിറഞ്ഞ സന്ദേശം അനൗണ്‍സ്‌മെന്റ് രൂപത്തില്‍ വധുവിനെ തേടിയെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരി പകർത്തിയ ഈ നിമിഷങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വിവാഹത്തിന് രണ്ട് ദിവസം മുമ്പായിരുന്നു അവന്തിക എന്ന വധുവിന്റെ വിമാനയാത്ര. അസ്വസ്ഥതകള്‍ മറികടക്കാനായി മരുന്ന് കഴിച്ചതിനാല്‍ അവന്തിക വിമനത്തിലിരുന്ന് മയങ്ങി പോയി. പെട്ടെന്നായിരുന്നു എയര്‍ഹോസ്റ്റസിന്റെ അനൗണ്‍സ്‌മെന്റ് കേട്ട് അവന്തിക കണ്ണുതുറന്നത്. ‘ നിങ്ങളുടെ പ്രതിശ്രുതവരനായ ദിവ്യമിന്റെ പ്രത്യേക സന്ദേശമാണ് ഇത് എന്ന് ആരംഭിച്ച അനൗണ്‍സമെന്റ് കേട്ടതോടെ അവന്തിക ആകെ ആശയകുഴപ്പത്തിലായി.

അനൗണ്‍സ്‌മെന്റ് മുഴുവനായി കേട്ടതോടെ അവന്തിക അത്ഭുതപ്പെട്ടു. അവന്തികയെ തന്റെ ഭാര്യയെന്ന് വിളിക്കാനായി കാത്തിരിക്കുകയാണെന്നും ആ സന്ദേശത്തില്‍ പറയുന്നു. ഇതിന് പിന്നാലെ രണ്ട്‌പേര്‍ക്കും വിമാനകമ്പനികളുടെ ആശംസകളുമെത്തി. അനൗണ്‍സ്‌മെന്റ് കേട്ടിരുന്ന സഹയാത്രികരില്‍ പലവരും വധു ആരെന്ന് കണ്ടെത്താനായുള്ള ശ്രമത്തിലായിരുന്നു.

ഒടുവില്‍ അവന്തികയെ തിരിച്ചറിഞ്ഞ ചിലര്‍ ഈ മനോഹര നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഒപ്പമുണ്ടായിരുന്നവര്‍ നിറഞ്ഞ കയ്യടി നല്‍കി ആശംസ അറിയിച്ചു. ഇത്തരത്തില്‍ സര്‍പ്രൈസ് ലഭിച്ച സമയത്ത് തനിക്കുണ്ടായ സന്തോഷം വിവരിക്കാനാവുന്നില്ലെന്ന് അവന്തിക സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഇതിലും മനോഹരമായി പുതിയ ജീവിതം ആരംഭിക്കാനാവില്ലെന്നും ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെയെന്നും ധാരാളം ആളുകള്‍ ആശംസിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *