Crime

പ്രേതരൂപത്തിൽ കാറോടിച്ചെത്തി ആളുകളെ ഭീതിയിലാക്കുന്ന സ്ത്രീ പിടിയിൽ

പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് കാറിൽ സഞ്ചരിച്ച് ഭീതി പരത്തിയിരുന്ന സ്ത്രീ പോലീസ് പിടിയിൽ. മലയാറ്റൂർ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചെത്തി രാത്രി കാലങ്ങളിൽ ഇവർ ഭീതി പടർത്തിയിരുന്നു. പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്യുകയായിരുന്നു ഇവരുട പതിവ്.

അടിവാരത്ത് ഇത്തവണ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റി രാത്രികാലങ്ങളിൽ പുറത്തിറങ്ങിയിരുന്ന ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.