Oddly News

ഈ സുന്ദരിയെക്കുറിച്ച് ഇത്ര പറയാന്‍ എന്തിരിക്കുന്നു? പക്ഷേ കക്ഷി മുത്തശ്ശിയാണ്…!

ഒരു മുത്തശ്ശിയുടെയും കൊച്ചുമകളുടെയും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. മുത്തശ്ശിയും കൊച്ചുമകളുടെയും ചിത്രത്തില്‍ എന്താണിത്ര പ്രത്യേകത എന്നാണോ? ടിയാന്‍ജിയിലെ ഈ സുന്ദരി ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.

യുവതിയുടെ അവിശ്വസനീയമായ വിധത്തിലുള്ള യുവത്വത്തിന് അനേകം ആരാധകരാണ് ഉണ്ടായിരിക്കുന്നത്. ഇത്ര യുവത്വത്തില്‍ തുടരുന്നതിന്റെ അണിയറരഹസ്യം തേടി അനേകരാണ് അവരെ സമീപിച്ചത്. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ കൂട്ടാക്കാത്ത യുവതി അജ്ഞാതയായി തുടരുകയാണ്.

അജ്ഞാതയായി തുടരാന്‍ ഇഷ്ടപ്പെടുന്ന അവര്‍ വെയ്ബോയിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും തന്റെ ഹ്രസ്വ വീഡിയോയ്ക്ക് ലഭിച്ച ശ്രദ്ധയില്‍ ഞെട്ടിപ്പോയി. തന്റെ പ്രിയപ്പെട്ട ചെറുമകളെ കാണിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു അവര്‍ സാമൂഹ്യമാധ്യമത്തില്‍ എത്തിയത്.

ത​​ന്റെ രൂപം ഓണ്‍ലൈനില്‍ ഇത്രയധികം കോളിളക്കമുണ്ടാക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. തനിക്ക് 40 വയസ്സ് പ്രായമുണ്ടെന്നും വളരെ ചെറുപ്പത്തില്‍ തന്നെ തനിക്ക് മകള്‍ ഉണ്ടായി എന്നും ഇന്ന് പല സ്ത്രീകളും ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ മുത്തശ്ശിയാകാന്‍ സാഹചര്യം തന്നെ അനുവദിച്ചുവെന്നും യുവതി പറഞ്ഞു.

എങ്ങനെയാണ് ഇത്ര സുന്ദരിയായി നില്‍ക്കുന്നത് എന്ന ചോദ്യത്തിന്, താന്‍ അസാധാരണമായി ഒന്നും ചെയ്യുന്നില്ലെന്ന് യുവതിയായ മുത്തശ്ശി പറഞ്ഞു. ചര്‍മ്മത്തെ നന്നായി പരിപാലിക്കുകയും പതിവായി വ്യായാമം ചെയ്യുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുന്നു. തന്റെ ട്രെന്‍ഡി വസ്ത്രധാരണരീതി തന്നെ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ ചെറുപ്പമായി തോന്നിപ്പിക്കുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു..