Hollywood

ഇന്ത്യയില്‍ അടിച്ചുപൊളിച്ച് ദുവാലിപ ; രാജസ്ഥാന്‍ തെരുവുകളില്‍ ചുറ്റിയടിച്ച് ഹോളിവുഡ് ഗായിക

കാതറീന്‍ സെറ്റാ ജോണ്‍സിനും കുടുംബത്തിനും പിന്നാലെ ഹോളിവുഡ് ഗായിക ദുവാ ലിപയും ഇന്ത്യയില്‍ അവധിയാഘോഷിക്കുന്ന തിരക്കിലാണ്. രാജസ്ഥാനിലെ അതിഗംഭീര അവധിക്കാല ചിത്രങ്ങള്‍ ഗായിക പങ്കുവെച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. രാജസ്ഥാനിലെ നഗരത്തിലെ തെരുവുകളില്‍ ആരാലും തിരിച്ചറിയപ്പെടാതെ സ്വതന്ത്രമായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ദുവാ ലിപയുടെ വൈറല്‍ ക്ലിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരുടെ പ്രതികരണം വരുന്നുണ്ട്. താരം ഇന്ത്യയില്‍ തിരിച്ചറിയപ്പെടാതെ പോയതിനെക്കുറിച്ചാണ് വിമര്‍ശകര്‍ കളിയാക്കുന്നത്. മറുവശത്തുള്ളവര്‍ അവരുടെ ലാളിത്യത്തെ പ്രശംസിക്കുന്നു. ”ജോധ്പൂര്‍ ആളുകള്‍ അവരുടെ സ്വന്തം കാര്യങ്ങളെ ശ്രദ്ധിക്കുന്നു, നിങ്ങള്‍ ആരാണെന്ന് അവര്‍ ശ്രദ്ധിക്കുന്നേയില്ല. ദുവാ ലിപ അവളുടെ സ്വകാര്യത നശിപ്പിക്കാതെയ സ്വതന്ത്രമായി ചുറ്റിക്കറങ്ങുന്നത് ആസ്വദിക്കുന്നു.” ഒരാള്‍ കുറിച്ചു. ദുവാ ലിപയെ ട്രോളേണ്ട ആവശ്യമില്ല. എന്തെന്നാല്‍ അവരുടെ നെറ്റ്വര്‍ത്ത് രാജസ്ഥാന്റെ ജിഡിപിയേക്കാള്‍ കൂടുതലാണെന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.

റയാന്‍ ഗോസ്ലിംഗും മാര്‍ഗോട്ട് റോബിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഗ്രേറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ബാര്‍ബിയിലായിരുന്നു നടി അവസാനമായി അഭിനയിച്ചത്. സിനിമയില്‍ അവരുടെ ‘ഡാന്‍സ് ദ നൈറ്റ്’ എന്ന ഹിറ്റ് ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈറല്‍ വീഡിയോയില്‍, ഗായികയും അവളുടെ സുഹൃത്തുക്കളും രാജസ്ഥാനിലെ ജോധ്പൂരിലെ തെരുവുകളില്‍ ഉലാത്തുന്നത് കാണാം. ദുവാ ലിപ കറുത്ത വരയുള്ള ചാനല്‍ ഫുള്‍സ്ലീവ് റൌണ്ട് നെക്ക് ടോപ്പ് ധരിച്ചിരിക്കുന്നതായി കാണപ്പെടുന്നു. അത് അവള്‍ നീല ഡെനിമുകള്‍ക്കൊപ്പം ജോടിയാക്കി. അവളുടെ ചുവന്ന മുടി താഴ്ത്തി, അവള്‍ നിഷ്പക്ഷവും മിനിമല്‍ മേക്കപ്പും ബ്രൗണ്‍ ചുണ്ടുകളും തിരഞ്ഞെടുത്തു.

മറ്റൊരു ഹോളിവുഡ് താരസുന്ദരി കാതറീന സെറ്റാ ജോണ്‍സും മൈക്കല്‍ ഡഗ്‌ളസും ഇന്ത്യയില്‍ ക്രിസ്മസ് അവധിക്കാലം അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ ഷെയര്‍ ചെയ്തിരുന്നു. അക്കാദമി അവാര്‍ഡ് ജേതാവായ താരവും ഭര്‍ത്താവ് മൈക്കല്‍ ഡഗ്ലസും മക്കളായ കാരിസ് സെറ്റ ഡഗ്ലസും ഡൈലന്‍ മൈക്കല്‍ ഡഗ്ലസും ഉള്‍പ്പെടുന്ന മുഴുവന്‍ കുടുംബവുമാണ് ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ മാസം ഗോവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്‌ഐ) 54-ാമത് എഡിഷനില്‍ താരം അടുത്തിടെ പങ്കെടുത്തിരുന്നു. അവിടെ മൈക്കിളിന് സത്യജിത് റേ എക്‌സലന്‍സ് ഇന്‍ ഫിലിം ലൈഫ് ടൈം അവാര്‍ഡ് ലഭിച്ചു.