Oddly News

മോഷണം നടത്തിയ വീട്ടിലെ ജോലികള്‍ ചെയ്തു, ഉടമയ്ക്ക് ഭക്ഷണമുണ്ടാക്കി; ഒടുവിൽ ഒരു കുറിപ്പുമായി കള്ളൻ!

ഒരു വീട്ടില്‍ കള്ളന്‍ കയറിയാല്‍ ആ വീട്ടിലുള്ള വില പിടിപ്പുള്ള വസ്തുക്കളെല്ലാം സ്വന്തമാക്കി ആ വീട് മുഴുവന്‍ അലങ്കോലപ്പെടുത്തിയട്ട് പോകുന്നതാണ് പതിവ്. എന്നാല്‍ ഇതിന് വ്യത്യസ്തമായി വെയില്‍സിലെ തെക്ക് കിഴക്കന്‍ മേഖലയില്‍ മോണ്‍മൗത്ഷയര്‍ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ഒരു വീട്ടില്‍ കടന്നു കയറിയ ഒരു കള്ളന്‍ മോഷണത്തിന് ശേഷം അവിടുത്തെ ജോലികളെല്ലാം ഭംഗിയായി ചെയ്ത് വച്ചതിന് ശേഷമാണ് അവിടെനിന്ന് മടങ്ങിയത്.

ഡാമിയന്‍ വോനിലോവിക് എന്ന 36 കാരനാണ് ഈ കഥയിലെ നായകന്‍. വീട്ടുടമയായ സത്രീ അവിടെ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടമ്മ വീട്ടില്‍ തിരികെ എത്തിയതിന് ശേഷം പോയതിലും ഭംഗിയായി വീട് കിടക്കുന്നത് കണ്ട് വീട്ടുടമ അമ്പരന്നു. എല്ലാ സാധാനങ്ങളും അതാത് സ്ഥലങ്ങളില്‍ വളരെ വൃത്തിയായി വച്ചിരിക്കുന്നു. മൂടിയില്ലാതെ കിടന്ന ടൂത്ത് ബ്രഷിന്റ അടപ്പുകള്‍ വരെ കണ്ടെത്തി വെച്ചിരിക്കുന്നു. പഴയ പത്രങ്ങള്‍ മാറ്റി പുതിയ പാത്രങ്ങള്‍ വച്ചിരിക്കുന്നു.

പായ്ക് ചെയ്ത് വച്ചിരുന്ന ഷൂസുകള്‍ പുറത്തെടുത്തിരിക്കുന്നത് കണ്ടാണ് വീട്ടുടമസ്ഥയ്ക്ക ആദ്യം സംശയം തോന്നിയത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ ഭംഗിയായി ഡാമിയ്ന്‍ അടുക്കിവച്ചു. എന്നിട്ടും തൃപ്തിയാകാതെ വന്ന ഡാമിയന്‍ വീടിന്റെ തറ മുഴുവന്‍ വൃത്തിയായി തുടച്ചിടുകയും ചെയ്തിരുന്നു. എന്തിന് പറയുന്നു ഭക്ഷണം വരെ പാകം ചെയ്തതിന് ശേഷമാണ് മോഷ്ടാവ് മടങ്ങിയത്. ആദ്യം ഇതെല്ലാം കണ്ട് ഉടമസ്ഥ ഒന്ന് കുഴങ്ങിയെങ്കിലും പിന്നീട് ഡാമിന്റെ വകയായി കണ്ടെത്തിയ കുറിപ്പാണ് മോഷണം നടന്നു എന്ന് നിഗമനത്തിലെത്തിയത്.

വിഷമിക്കാതെ സന്തോഷത്തോടെ ഇരിക്കണമെന്നും ആഹാരം കഴിച്ച് സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എന്തെല്ലാം വസ്തുക്കളാണ് മോഷണം പോയതെന്ന് വ്യക്തമല്ല. പിന്നീട് വീട്ടില്‍ ഒറ്റക്ക് താമസിക്കാന്‍ ഭയം തോന്നിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് കുറച്ചുനാളുകള്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കേണ്ടിവന്നു. പിന്നീട് ഡാമിന്‍ മറ്റൊരു വീട്ടില്‍ മോഷണം നടത്തുകയും പിടിക്കപ്പെടുകയുമായിരുന്നു. എന്നാല്‍ ഇക്കുറി സ്വന്തം വസ്ത്രങ്ങള്‍ ആ വീട്ടുലുണ്ടായിരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് അലക്കുകയും ഹോട്ട് ടബ്ബ് ഉപയോഗിക്കുകയും അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണ പാനീയങ്ങള്‍ കഴിക്കുകയും ചെയ്തിരുന്നു.