Featured Oddly News

ദാനം ചെയ്യപ്പെട്ട എട്ടുവയസ്സുകാരി മകളുടെ ഹൃദയമിടിപ്പ് കേട്ട് ഒരു അമ്മ; വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് നെറ്റിസൺസ്

അപകടത്തിൽ മരിച്ച മകളുടെ ഹൃദയം മറ്റൊരു പെൺകുട്ടിക്ക് ദാനം ചെയ്തതിനു പിന്നാലെ മകളുടെ ഹൃദയമിടിപ്പ് വീണ്ടും കേൾക്കുന്ന ഒരു അമ്മയുടെ വികാരനിർഭരമായ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രാൻസ്പ്ലാന്റ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് മിറേയ എന്ന എട്ടുവയസുകാരിയുടെ നെഞ്ചിൽ മകൾ മാഡിയുടെ ഹൃദയം ശക്തമായി ഇടിക്കുന്നത് ലിസ ഷെയിൻ ശ്രദ്ധിച്ചത്.

ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാവുന്ന അപൂർവ അവസ്ഥയായ ലെഫ്റ്റ് വെൻട്രിക്കുലാർ നോൺ-കോംപാക്ഷൻ (എൽവിഎൻസി) കാർഡിയോമയോപ്പതി രോഗനിർണ്ണയത്തിന് ശേഷമാണ് ഇപ്പോൾ എട്ട് വയസ്സുള്ള മിറേയയ്ക്ക് മാഡിയുടെ ഹൃദയം ലഭിച്ചത്. ക്ലീവ്‌ലാൻഡ് ക്ലിനിക് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് മിറേയ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

മിറേയയുടെ അമ്മ ബിയാൻക റോബിൻസണും മിസ് ഷെയ്നും ഇപ്പോൾ അവരുടെ പെൺകുട്ടികളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയും പങ്കിടുകയും ചെയ്യാറുണ്ട്.മിസ് ഷെയ്ൻ പറയുന്നതിങ്ങനെ, “ മാഡി ആരായിരുന്നു, എന്നും അവളുടെ മനോഹരമായ ചിരിയെക്കുറിച്ചും ക്യൂട്ട് ആയ വ്യക്തിത്വത്തെക്കുറിച്ചും അവരോട് കഥകൾ പറയാൻ എനിക്ക് ഇഷ്ടമാണ്. അപ്പോഴാണ് എൻ്റെ ഹൃദയം സുഖം പ്രാപിക്കാൻ തുടങ്ങിയതെന്ന് ഞാൻ വിശ്വസിക്കുന്നു” അവർ പറഞ്ഞു നിർത്തി.