Oddly News

തറയില്‍ സ്വര്‍ണ്ണം കുഴിച്ചിട്ടിരിക്കുന്നതായി വെളിപാട്…! വീടിനകം കുഴിച്ചത് 130 അടി ; ഒടുവില്‍ കുഴിയില്‍ വീണ് ദാരുണാന്ത്യം

അടുക്കളയിലെ തറയില്‍ സ്വര്‍ണം കുഴിച്ചിട്ടിരിക്കുന്നതായി സ്വപ്നം കണ്ട് ഒരാള്‍ വീടിനുള്ള കുഴിച്ചത് 130 അടി താഴ്ചയുള്ള കുഴി. ഒടുവില്‍ അതില്‍ വീണ് മരണം. ബ്രസീലിലെ ഒരു 71 കാരനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. ജോവോ പിമെന്റാ ഡാ സില്‍വ എന്നയാളാണ് സ്വപ്‌നത്തിന് പിന്നാലെ പോയി വീടിനകം കുഴിച്ചത്. ഒടുവില്‍ 12 നിലകള്‍ക്ക് തുല്യമായ താഴ്ചയിലേക്ക് വീണു മരണവും സംഭവിച്ചു.

ബ്രസീലിലെ മിനാസ് ഗെറൈസില്‍ താമസിക്കുന്ന വൃദ്ധന്‍ സ്വപ്‌നത്തിന് പിന്നാലെ നടന്ന് ഭ്രാന്തനായി മാറിയെ്‌ന് അയല്‍ക്കാര്‍ പറഞ്ഞു. ജോവോ ഒരു വര്‍ഷത്തിലേറെ സമയം തന്റെ വീടിനുള്ളില്‍ സ്വര്‍ണ്ണം തേടി കുഴിച്ചു. ഖനന ജോലികള്‍ ചെയ്യാന്‍ നിരവധി ആളുകളെ നിയമിക്കുകയും ചെയ്തതായി അയല്‍ക്കാര്‍ പറഞ്ഞു.
ദിവസം 11.30 പൗണ്ട് നല്‍കിയാണ് അദ്ദേഹം കുഴിയെടുക്കല്‍ ആരംഭിച്ചത്.

ആഴം കൂടുന്തോറും ചെലവ് വര്‍ദ്ധിച്ചു. പിന്നീട് ചെലവ് 80 പൗണ്ട് വരെയായി. ജോലിയുടെ അപകടത്തെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പുകളെല്ലാം ഇയാള്‍ അവഗണിച്ചു. ജനുവരി അഞ്ചിനാണ് മരണത്തിലേക്ക് നയിച്ച ദുരന്തം ഉണ്ടായത്. ഉടമ ഏകദേശം വളരെ ആഴമുള്ളകുഴിയിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയവര്‍ക്ക് രക്ഷിക്കാന്‍ കഴിയാതെ വന്നതോടെ അവര്‍ ഉച്ചയ്ക്ക് 1.30 ഓടെ ബെറ്റാനിയയുടെ അയല്‍പക്കത്തുള്ള ഒരു വീട്ടിലേക്ക് വിളിച്ചതായി അഗ്നിശമന സേനാംഗങ്ങള്‍ സ്ഥിരീകരിച്ചു.

ഏകദേശം 35 ഇഞ്ച് വ്യാസമുള്ളതും ഏകദേശം 12 നിലകള്‍ക്ക് തുല്യമായതുമായ കുഴിയുടെ അസാധാരണ ഫോട്ടോകള്‍ ബ്രസീലിയന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. കുഴിയെടുക്കല്‍ ജോലിക്ക് ശേഷം മുകളില്‍ വെച്ചിരുന്ന പാലത്തടിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന സുഹൃത്ത് ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. അത്യാഹിത വിഭാഗം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തലയ്ക്ക് പരിക്കേറ്റതായും കാലുകളും കൈകളും ഉള്‍പ്പെടെ ശരീരം മുഴുവന്‍ ഒടിവുകളായിരുന്നു.