Fitness Good News

ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നുവോ? ഇതാ ഒരു 100 വയസ്സുകാരിയുടെ മൂന്ന് ആരോഗ്യ രഹസ്യങ്ങള്‍

100 വയസ്സുള്ള ബാർബറ ഫ്‌ളീഷ്‌മാൻ എല്ലാവരേക്കാളും മഹത്തായ ഒരു ജീവിതമാണ് നയിച്ചത്. സന്നദ്ധസേവനം ചെയ്തു, കൂടാതെ 40 വർഷമായി ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ ട്രസ്റ്റിയാണ്. അവളുടെ ഭർത്താവ് അമേരിക്കന്‍ പ്രസിഡന്റുമാരായ കെന്നഡിയുടെയും ജോൺസൻ്റെയും കീഴിൽ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ സേവനമനുഷ്ഠിച്ചു . ഇപ്പോൾ 70 ഉം 74 ഉം വയസ്സുള്ള രണ്ട് കുട്ടികളും അവർക്കുണ്ട്.

1997-ൽ, അവരുടെ ഭർത്താവ് മരിച്ചു, എന്നാല്‍ ഫ്‌ളീഷ്‌മാൻ ഇപ്പോഴും സജീവവും ആരോഗ്യവതിയുമാണ്. എന്തായിരിക്കും അവരുടെ ആരോഗ്യ രഹസ്യം. ജനിതകകാരണങ്ങളും ഒരു പങ്കു വഹിച്ചിരിക്കാം. എന്നാൽ ആരോഗ്യമുള്ള വാർദ്ധക്യത്തിലേക്കുള്ള രഹസ്യങ്ങളാണെന്ന് അവര്‍തന്നെ വിശദീകരിക്കുന്നു. ഫ്ളീഷ്മാൻ അവരുടെ ജീവിതത്തിലുടനീളം പാലിച്ച മൂന്ന് ശീലങ്ങളാണത്രേ ഈ രഹസ്യം. ആ മൂന്ന് രഹസ്യങ്ങള്‍..

  1. എപ്പോഴും തിരക്കിലായിരിക്കുക

മ്യൂസിയം ഓഫ് ആർട്ട്, ദി ന്യൂയോർക്ക് പബ്ലിക് ലൈബ്രറി തുടങ്ങിയ സ്ഥാനപനങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നന്ന സാംസ്കാരിക പരിപാടികളുടേയും സംഭാഷണങ്ങളുടേയും മുഖ്യസംഘാടകയാണിവര്‍. അവരുടെ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗിച്ച് നഗരത്തിലുടനീളമുള്ള സംഘടനകളിൽ നിന്നുള്ള ആളുകളെ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഫ്ലിഷ്മാൻ എപ്പോഴും തിരക്കിലാണ്. അപ്പോള്‍ ചെയ്യാൻ ധാരാളം ജോലികളും കുറച്ച് സമയവുമാണുള്ളത്. ഒപ്പം സംഗീതമുള്‍പ്പെടെയുള്ള പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നു. 2018 ലെ ഒരു പഠനമനുസരിച്ച്, പ്രായത്തിനനുസരിച്ച് പഠിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം നിലനിർത്താനും ഓര്‍മ്മക്കുറവ് മന്ദഗതിയിലാക്കാനും സഹായിക്കുമെന്നാണ്.

2. വ്യായാമം

ഫ്ലിഷ്മാൻ വ്യായാമത്തില്‍ ഭ്രാന്തുള്ളയാളായിരുന്നില്ല. ദീർഘായുസ്സ് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വ്യക്തമായ മാർഗമാണ് ഫിറ്റ്നായിരിക്കുക എന്നത്. അതിനാല്‍ ഒരു പേഴ്സണല്‍ ട്രെയിനറെവച്ച് അവൾ തന്റെ ബാലൻസ് മെച്ചപ്പെടുത്തുന്നതിനായുള്ള പരലശീലനത്തില്‍ ഏര്‍പ്പെട്ടു. കാരണം ഇത് വീഴ്ചകൾ തടയാൻ സഹായിക്കുന്നു. 2022 ലെ ഒരു പഠനത്തില്‍ 50 വയസ്സിനു മുകളിലുള്ളവർക്ക് 10 സെക്കൻഡിൽ കൂടുതൽ ഒരു കാലിൽ നിൽക്കാൻ കഴിയുമെങ്കിൽ 10 വർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിരുന്നു. ബാലൻസ് നിലനിർത്തുന്നത് വീഴ്ചകൾ തടയാനും സഹായിക്കുന്നു. 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ പരിക്കുമായി ബന്ധപ്പെട്ട മരണത്തിന്റെ പ്രധാന കാരണം വീഴ്ചയാണ്.

3. ശക്തമായ ബന്ധങ്ങൾ

“എനിക്ക് ധാരാളം സൗഹൃദങ്ങളുണ്ട്,” ഫ്ലിഷ്മാൻ പറഞ്ഞു, അവരിൽ പലരും അവളുടെ ജോലിക്കിടയില്‍ ഉണ്ടാക്കിയെടുത്ത സൗഹൃദങ്ങളാണ്. ഒരു പൊതു ആവശ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്ന സുഹൃത്തുക്കള്‍. ദൃഢമായ ബന്ധങ്ങൾ ദീർഘായുസ്സിനുള്ള താക്കോലാണെന്ന് കരുതപ്പെടുന്നു. 2019 ലെ ഒരു പഠനത്തിൽ, സജീവമായ സാമൂഹിക ജീവിതമുള്ള സ്ത്രീകൾക്ക് ഒറ്റപ്പെട്ടവരേക്കാൾ 85 വയസ്സ് എത്താനുള്ള സാധ്യത 41% കൂടുതലാണെന്ന് കണ്ടെത്തി. സന്നദ്ധസേവനം നടത്തുന്ന പ്രായമായ ആളുകൾ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരും സംതൃപ്തരുമാകാൻ സാധ്യത കൂടുതലാണ്. എല്ലാത്തിനുമുപരി ഫ്ലീഷ്മാൻ തന്റെ ജീവിതകാലം മുഴുവൻ മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു.