Crime

ശ്മശാനങ്ങളില്‍ മന്ത്രവാദവും പൂജയും; കുടുംബത്തിലെ ആപത്ത് പ്രവചിച്ചു പണം തട്ടുന്ന സംഘം

വണ്ടിപ്പെരിയാര്‍; കുടുംബത്തിലെ ആപത്തുകള്‍ പ്രവചിച്ചും അതിന് പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത് പണം തട്ടുന്ന ഒരു സംഘങ്ങള്‍ തോട്ടം മേഖലയില്‍ പിടിമുറുക്കുന്നു. തേനി ജില്ലയിലെ ഗ്രാമത്തില്‍ നിന്നെത്തുന്ന (കോടാങ്കികള്‍) സംഘമാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തിയത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഭാഗമായി പ്രതിവിധിയായി പൂജ നടത്തുമെന്ന പേരില്‍ സ്വര്‍ണം തട്ടിയെടുത്ത് ഒരു യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വണ്ടിപ്പെരിയാര്‍ കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം . പ്രദേശവാസികള്‍ ഭൂപതി എന്ന യുവാവിനെ പിടികൂടി പീരുമേട് പോലീസിന് കൈമാറി. മേഖലയിലുണ്ടായിരുന്ന മറ്റ് കോടാങ്കികള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

വീട്ടിലെത്തിയാല്‍ ഇവര്‍ മായാജാല പ്രകടനങ്ങള്‍ നടത്തും. പിന്നാലെ കുടുംബത്തിലെ കാര്യങ്ങള്‍ പ്രവചിക്കും. ഇതില്‍ മരണം , അപകടം, തുടങ്ങി പല ആശങ്ക ഉണര്‍ത്തുന്ന കാര്യങ്ങളുമുണ്ടാകും .തമിഴ് സ്വദേശികള്‍ കഴിയുന്ന സ്ഥലത്ത് ചെന്നായിരുന്നു ഇവര്‍ ഇത്തരത്തില്‍ പ്രവചനം നടത്തുന്നത്. കുടുംബാഗങ്ങളെ ഭയത്തിലാഴ്ത്തി അവരെ കൊണ്ട് പരിഹാര ക്രിയകളുടെ പേരില്‍ പണം തട്ടുകയും ചെയ്യുന്നു.

എല്ലാത്തിനും പുറമേ ആപത്ത് തടയുന്നതിനായി ശ്മശാനത്തിലും പൂജകള്‍ നടത്തുന്നു. മന്ത്രവാദവും പൂജയും നടത്താമെന്ന് പറഞ്ഞാണ് ഇവര്‍ കൂടുതല്‍ തുക വാങ്ങുന്നത്. ഇത്തരത്തിലുള്ള ഒരു പൂജ അരണക്കല്ലില്‍ നടത്തിയതിന് പ്രദേശവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പരാതിപ്പെട്ടിരുന്നു. പിന്നീട് പോലീസ് ഇത് ശ്രദ്ധയില്‍ എടുത്തതിന് പിന്നാലെ ഇവര്‍ കുറെ നാളത്തേക്ക് ഇത് നിര്‍ത്തിവച്ചിരുന്നു.