Oddly News

മാലിന്യപ്രശ്‌നത്തിന് നല്ലൊരു പരിഹാരം ! ജനിതക വ്യതിയാനം നടത്തിയ ഈച്ചകള്‍

ഭൂമിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹാരം കണ്ടെത്തുന്നതിനായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മക്വയര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. ജനിതഗവേഷണം വഴി ഈച്ചകളില്‍ പരിഷ്‌കാര വരുത്തി പുതിയ ഈച്ചകളെ സൃഷ്ടിച്ച്‌കൊണ്ട് മാലിന്യപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാണ് ഇവര്‍ ശ്രമിച്ചത്.

ഈ ഈച്ചകള്‍ ഭക്ഷിക്കുന്നത് മനുഷ്യര്‍ പുറത്തുവിടുന്ന ഓര്‍ഗാനിക് ഗണത്തിലുള്ള മാലിന്യത്തെയാണ്. അതിന് പിന്നാലെ ഇവ ലുബ്രിക്കന്റുകള്‍, ബയോഫ്യുവല്‍ തുടങ്ങിയ കാലിത്തീറ്റയായി വരെ ഉപയോഗിക്കാനായി സാധിക്കുന്ന രാസ ഘടകങ്ങളാണ് ഇവ ഉത്പാദിപ്പിക്കും. ഈ ഈച്ചകളുടെ ഏറ്റവും വലിയ ഉപയോഗം ഓര്‍ഗാനിക് മാലിന്യങ്ങളില്‍ നിന്ന് മിഥെയിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന് കുറവുണ്ടാക്കാമെന്നതാണ്. ആഗോളതാപനത്തിനു വഴിവയ്ക്കുന്ന പ്രധാനപ്പെട്ട വാതകങ്ങളിലൊന്നാണ് മീഥെയ്ൻ.

മക്വയര്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത് ഭൂമിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള ഏറ്റവും വലിയ പോരാളികള്‍ ഭാവിയില്‍ ഈച്ചയുള്‍പ്പെടെ കിടങ്ങളായിരിക്കുമെന്നാണ്. അന്റാര്‍ട്ടിക്ക ഒഴിച്ച് ഭൂമിയിലെ എല്ലാ വന്‍കരകളിലും കാണപ്പെടുന്ന ഈച്ചകളാണ് ബ്ലാക് സോള്‍ജ്യര്‍ ഫ്‌ളൈ. ഇവയെ കംപോസ്റ്റ് കുഴികളുടെ സമീപത്തായി കാണാന്‍ സാധിക്കും. മാലിന്യം തിന്നുതീര്‍ക്കുന്നവയാണ് ഇവയുടെ ലാര്‍വകളും.