മഞ്ഞുമൂടിയ ദക്ഷിണ അറ്റ്‌ലാൻ്റിക്കിൽ, ഒരു മൈലിലധികം താഴ്ചയിൽ നിന്ന് വിചിത്രവും ആകർഷകവുമായ ചിലന്തിയെ കണ്ടെത്തി ഗവേഷകർ.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഷ്മിഡ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് അടുത്തിടെ സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകളിലേക്ക് നടത്തിയ യാത്രയിൽ വിചിത്രമായ ചിലന്തിയെ കണ്ടെത്തിയത്. തുടർന്ന് ചിലന്തിയുടെ ദൃശ്യങ്ങൾ ഫേസ്‍ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.
“ഇതൊരു പൈക്‌നോഗൊണിഡ് ആണ്. നിങ്ങൾക്ക് അറിയാവുന്നതും ഭയപ്പെടുന്നതുമായ കരയിലെ ചിലന്തികളുടെ വിദൂര ബന്ധുക്കലാണിവർ,” എന്ന് കുറിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഇവയെ കടൽ ചിലന്തികളാണെന്നും പന്തപ്രോഡ അഥവാ “ഓൾ ലെഗ്സ്” എന്ന ക്രമത്തിൽ തരംതിരിച്ചിട്ടുണ്ടെന്നും ഗവേഷകർ പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.
ശ്വാസകോശങ്ങളില്ലാത്തതും പുറം അസ്ഥികൂടങ്ങളിലൂടെ ശ്വസിക്കുന്നതുമായ ഈ സ്പൂക്കി ക്രിറ്ററുകൾക്ക് പൊതുവെ വലുപ്പം കൂടുതലാണ്. ഡീപ് സീ ജയ്ജാന്റിസം” എന്ന പ്രതിഭാസം മൂലം, ധ്രുവപ്രദേശങ്ങളിലാണ് ഇവയെ ധാരാളമായി കാണപ്പെടുന്നത്, അതിനാൽ ഇവ വലുപ്പത്തിലും ഭീകരന്മാരാണ്.
“മനുഷ്യരെപ്പോലുള്ള ജീവികൾക്ക് അതിജീവിക്കാനാവാത്ത അതിശക്തമായ സമ്മർദ്ദവും തണുത്ത താപനിലയും, ചില മൃഗങ്ങളെ വളരെ സാവധാനത്തിലുള്ള ഉപാപചയ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും അവയെ വളരെ വലുപ്പത്തിൽ വളരാൻ അനുവദിക്കുകയും ചെയ്യുന്നു”. “അതിനാൽ അന്റാർട്ടിക്ക് ജലാശയങ്ങളിലെ ആഴം കുറഞ്ഞ കുളങ്ങളിൽ ഒരു ചെറിയ കടൽ ചിലന്തിയെ നിങ്ങൾ കാണുകയാണെങ്കിലും അവയ്ക്ക് 60 സെന്റീമീറ്റർ അതായത് ഏകദേശം 2 അടി വരെ നീളമുള്ള കാലുകളുമായി വളരാൻ കഴിയും” എന്നും ഗവേഷകർ പോസ്റ്റിൽ വിശദീകരിക്കുന്നു.