Hollywood

മതത്തിനിടയില്‍ സ്വവര്‍ഗ്ഗാനുരാഗിയായ യുവാവിന്റെ ജീവിതം എങ്ങിനെയിരിക്കും ; നടി ബെല്ലയുടെ സംവിധാന സംരംഭം

സമൂഹത്തില്‍ മതം ശക്തമായ പങ്ക് വഹിക്കുന്ന ഇടത്ത് ഒരു സ്വവര്‍ഗ്ഗാനുരാഗിയായ യുവാവിന്റെ ജീവിതം എങ്ങിനെയായിരിക്കും? തന്റെ തന്നെ ഒരു യഥാര്‍ത്ഥ തിരക്കഥയില്‍ ഹോളിവുഡ് നടി ബെല്ലാ തോണ്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ഹോളിവുഡ് സിനിമയുടെ ഇതിവൃത്തം ഇതാണ്. സമൂഹത്തില്‍ മതം ശക്തമായ പങ്ക് വഹിക്കുന്ന സ്ഥലത്ത് ജീവിതം നയിക്കാന്‍ പാടുപെടുന്ന ഒരു സ്വവര്‍ഗ്ഗാനുരാഗിയായ യുവാവിന്റെ കഥയാണ് നടിയുടെ സംവിധാന സംരംഭമായ ‘കളര്‍ യുവര്‍ ഹര്‍ട്ട്’ പിന്തുടരുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട നടി തന്റെ തന്നെ യഥാര്‍ത്ഥ തിരക്കഥയില്‍ നിന്നാണ് സംവിധായികമായി അരങ്ങേറ്റം കുറിക്കുന്നത്. കളര്‍ യുവര്‍ ഹര്‍ട്ട് എന്നത് ഒരു തിരക്കഥ മാത്രമല്ല, എഴുതിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രചോദനം നല്‍കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണിതെന്നും നടി പറയുന്നു. സിനിമ പ്രാരംഭ ഘട്ടത്തിലാണ്. സിനിമയിലെ കാസ്റ്റിംഗ് പ്രക്രിയ ആരംഭിച്ചിരിക്കുകയാണ് ബെല്ല.

മിഡ് വെസ്റ്റിലും ഇറ്റലിയിലും ചിത്രീകരിക്കുന്ന ചിത്രം ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും. അതിനിടെ നടി മൈക്ക് വൈറ്റിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ദി വൈറ്റ് ലോട്ടസിന്റെ’ സീസണ്‍ 3-ല്‍ ഉണ്ടാകുമോയെന്ന ആശങ്കയാണ് പ്രചരിക്കുന്നുണ്ട്. ‘ദ വൈറ്റ് ലോട്ടസി’ലെ പങ്കാളിത്തം സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്യാതെ തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്ന് ദി മെസഞ്ചറുമായുള്ള സമീപകാല അഭിമുഖത്തില്‍ ബെല്ല വിശദീകരിച്ചു. ”എനിക്ക് ഒന്നും പറയാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ അതിന്റെ ‘സ്രഷ്ടാവ്’ മൈക്ക് വൈറ്റിനെ സ്നേഹിക്കുന്നുവെന്ന് ഞാന്‍ പറയും” നടി വ്യക്തമാക്കി.