Featured Good News

ഈ കേരളാ ദമ്പതികള്‍ ജീവിക്കുന്നത് ഒരു രൂപ ചെലവില്ലാതെ; പാലും പച്ചക്കറിയും മീനും മുട്ടയും അരിയും എല്ലാം വീട്ടില്‍നിന്നു തന്നെ- വീഡിയോ

ഉപഭോക്തൃസംസ്ഥാനം എന്നാണ് കേരളത്തിനെതിരേ ദീര്‍ഘകാലമായി ഉയരുന്ന ആക്ഷേപം. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് പണം കൊടുത്തു വാങ്ങി ജീവിക്കുന്നവര്‍ എന്ന് ആക്ഷേപത്തില്‍ അതിനൊരപവാദമായി മാറുകയാണ് സംഗീതും കാവ്യയും. ആഹാരത്തിനായി ഒരു രൂപ പോലും ചെലവഴിക്കാത്ത ഇരുവരും സാമൂഹ്യമാധ്യമങ്ങ ളില്‍ വലിയ ശ്രദ്ധ നേടുകയാണ്. സ്വയം പര്യാപ്തമായുള്ള ഇവരുടെ ജീവിതശൈലി ഇന്റര്‍നെറ്റിനെ അമ്പരപ്പിക്കുകയാണ്. ഈ ജീവിതരീതി പരീക്ഷിക്കാന്‍ അനേകരാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്.

ഒറ്റരൂപ ചെലവഴിക്കാതെ എങ്ങിനെ ജീവിക്കാമെന്ന ഇവരുടെ പരിശീലനം ഒരു വീഡിയോയില്‍ ചിത്രീകരിച്ച് ലൈഫ് ഓണ്‍ റോഡ്‌സ് എന്ന തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പരിപാലിക്കാന്‍ ചെലവില്ലാത്ത ഒരു വീട്ടില്‍ തങ്ങള്‍ എങ്ങനെ താമസിക്കുന്നുവെന്ന് കാവ്യ വിശദീകരിക്കുന്നു. ”ഞങ്ങളുടെ സമ്പാദ്യത്തിന്റെ 60 ശതമാനവും ഒരു വീട് പണിയാന്‍ നിക്ഷേപിച്ചതിന് ഞങ്ങള്‍ മണ്ടന്മാര്‍ എന്ന് വിളിക്കപ്പെട്ട ദമ്പതികളാണ്. എന്നാല്‍ രസകരമായ കാര്യം എന്തെന്നാല്‍, ഇപ്പോള്‍ ഞങ്ങളുടെ ചെറിയ വീടിന് ജീവിതച്ചെലവ് ഇല്ല എന്നതാണ്.”

ഒരുവീടിന് ആവശ്യമായ എല്ലാം വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ നേട്ടം. തങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറികളും അരിക്കുള്ള നെല്ലും അവര്‍ വീട്ടില്‍ തന്നെ കൃഷി ചെയ്യുന്നു. അടുക്കളത്തോട്ടത്തിലെ കുളത്തില്‍ തന്നെ മീനും വളര്‍ത്തുന്നു. ദൈനംദിന ആവശ്യത്തിനുള്ള അരി സ്വന്തം ഭൂമിയിലെ നെല്‍കൃഷിയിലൂടെ കണ്ടെത്തുന്നു. ഇതു മാത്രമല്ല വീട്ടില്‍ കോഴിയേയും പശുവിനെയും വളര്‍ത്തി പാലും മുട്ടയും ഫ്രഷായി കിട്ടുന്നു. ഭക്ഷ്യവേസ്റ്റ് പോലും വെറുതേ കളയുന്നില്ല. വീട്ടിലെ ബയോഗ്യാസിന് പര്യാപ്തമാകുന്ന നിലയിലാണ്. വീട്ടിലെ ഒരു മുറി കൂണ്‍കൃഷിക്കായി മാറ്റിയിടടിരിക്കുകയാണ്. ഇതിനൊപ്പം വീട്ടില്‍ തന്നെ തേനീച്ചവഴി തേനും ഉല്‍പ്പാദിപ്പിക്കുന്നു.

”ഞങ്ങള്‍ക്ക് കൂടുതല്‍ ഉള്ളതെന്തും, ഞങ്ങള്‍ വില്‍ക്കുന്നു, അങ്ങനെ ഞങ്ങളുടെ സ്വപ്ന ഭവനം പണിയുന്നത് തുടരാന്‍ ഞങ്ങള്‍ക്ക് കുറച്ച് പണം ലാഭിക്കാം. ഈ ആധുനിക ലോകത്ത്, ഈ കാര്യങ്ങള്‍ നിങ്ങള്‍ക്ക് രസകരമായി തോന്നുന്നുവെങ്കില്‍, സുസ്ഥിരമായ ഒരു റിട്ടയര്‍മെന്റ് പ്ലാനിനായി നിലവില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചിലരില്‍ നിങ്ങളായിരിക്കാം.” വീഡിയോയില്‍ കാവ്യ പറയുന്നു.

സമ്മര്‍ദ്ദമോ പ്രകോപിപ്പിക്കലോ ഇല്ലാത്ത ഒരു വീട്ടില്‍ ഉണരുക എന്നതിന് പണത്തേക്കാള്‍ മൂല്യം നല്‍കുന്നുണ്ടോ? പ്രിയപ്പെട്ടവരുമായി ചെറിയ സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും അത്തരം നിമിഷങ്ങള്‍ ഉണ്ടാകും. അത് പോലെയാണ്-നമ്മുടെ സ്വന്തം ഭക്ഷണം വളര്‍ത്തുന്നത് പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ സ്വന്തം മാലിന്യങ്ങള്‍ വിവേകപൂര്‍വ്വം സുസ്ഥിരമായ സജ്ജീകരണത്തില്‍ കൈകാര്യം ചെയ്യുക. ഇതെല്ലാം പക്ഷേ സാധ്യമാണ്.” വീഡിയോയിലെ അടിക്കുറിപ്പില്‍ പറയുന്നു. എന്തായാലും വീഡിയോ 33 ലക്ഷത്തിലധികം ലൈക്കുകളും 19,000-ത്തിലധികം കമന്റുകളും 33 ദശലക്ഷത്തിലധികം കാഴ്ചകളും നേടി വന്‍തോതില്‍ വൈറലായിക്കഴിഞ്ഞു.