Movie News

ദി സീക്രട്ട് – ധ്യാൻ ശ്രീനിവാസൻ- എസ്.എൻ. സ്വാമി ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

പ്രശസ്ത തിരക്കഥാകൃത്ത് ,എസ്.എൻ.സ്വാമി ‘ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി സീക്രട്ട് എന്നു നാമകരണം ചെയ്തിരിക്കുന്നു.ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച്ച മെഗാസ്റ്റാർ മമ്മുട്ടിയാണ് ഈ ചിത്രത്തിന്റെ പേര് തന്റെ ഒഫീഷ്യൽ പേജിലൂടെ അനൗൺസ് ചെയ്തത്.കൊച്ചിയിലെ രാമവർമ്മ ക്ലബ്ബിലെ മണിലാൽഹാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടത്.

സിനിമയുടെ ചിത്രീകരണം കൊച്ചി, പാലക്കാട്, പൊള്ളാച്ചി, പഴനി, തഞ്ചാവൂർ എന്നിവിടങ്ങളിലായി ഇതിനകം പൂർത്തിയായിരിക്കുന്നു. ലക്ഷ്മി പാർവ്വതി ഫിലിംസിശന്റ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ആത്മവിശ്വാസമാണ് അടിത്തറയെന്നതാണ് ഈ ചിത്രത്തിലൂടെ അടിവരയിട്ട് പറയുന്നത്. ബുദ്ധിയും, ശാസ്ത്രവും വിശ്വാസവുമൊക്കെ ഈ ചിത്രത്തിലെ പ്രധാന ഘടകമാണന്ന് വ്യക്തമാക്കുന്നു. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രത്തിഅടിവരയിട്ട് അവതരണം.

ധ്യാൻ ശ്രീനിവാസൻ, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക. രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതു മുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം – ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം – ജാക്സൺ ജോൺസൺ എഡിറ്റിംഗ് – കലാസംവിധാനം – സിറിൾ കുരുവിള