Featured Movie News

‘ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം’; പുത്തന്‍പരീക്ഷണം പ്രഖ്യാപിച്ച് മമ്മൂട്ടി

മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. തികച്ചും വ്യത്യസ്തമായ പോസ്റ്ററുക​ളോടുകൂടി ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുക്കിയിരിതെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം ആസ്വദിക്കൂ എന്ന് പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.

ഫെബ്രുവരി 15 നാണ് ഭ്രമയുഗം തിയറ്ററുകളിലെത്തുക. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമെല്ലം സമൂഹമാധ്യമങ്ങളില്‍ല്‍ വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡില്‍ വില്ലനായാണ് എത്തുകയെന്ന് ചര്‍ച്ചകളുണ്ട്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാര്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരടക്കം പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്.

പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ് സംഭാഷണമെഴുതുന്നത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഫെബ്രുവരി 15ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും