Celebrity

ഇന്നലെ കണ്ടതെല്ലാം പൊയ്, ഇത് താൻ നിജം; പൂനം പാണ്ഡെ മരിച്ചിട്ടില്ല, വേദനിപ്പിച്ചതിന് മാപ്പ്- വിഡിയോ

ഇല്ല. താന്‍ മരിച്ചിട്ടില്ല, തന്റെ മരണവാർത്ത സ്വയം വ്യാജമായി സൃഷ്ടിച്ചതെന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ. അർബുദ ബോധവൽക്കരണത്തിനാണ് വ്യാജമരണവാർത്ത സൃഷ്ടിച്ചതെന്നാണ് ഇപ്പോള്‍ താരം പറയുന്നത്. ഇതോടെ ആദരാഞ്ജലികൾ അർപ്പിച്ച ആരാധകർ അങ്കലാപ്പിലായി. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച‌ രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ താരത്തിന്റെ മാനേജര്‍ അറിയിച്ചത്.താരത്തിന്റെ മരണം പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നുണ്ടായിരുന്നു. ‘മരിക്കു’ന്നതിന് മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ ഉടനെ തന്നെ വലിയൊരു സര്‍പ്രൈസ് വാര്‍ത്ത നിങ്ങള്‍ക്ക് കേള്‍ക്കാം എന്ന് പൂനം പാണ്ഡെ പറഞ്ഞിരുന്നു. ആ സര്‍​‍പ്രൈസാകാം ഈ വാര്‍ത്ത എന്നാണ് ആരാധകപക്ഷം.

ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം അഭിനേത്രിയായ പൂനം പാണ്ഡേയുടെ മരണം പുറത്തു വന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വിട്ടത്. തുടക്കത്തില്‍ പലരും ഈ വാര്‍ത്ത വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. ജനുവരി 31 വരെ പൊതുപരിപാടികളില്‍ സാന്നിധ്യമായിരുന്ന പൂനം പാണ്ഡെ മരിച്ചുവെന്നത് പലര്‍ക്കും വിശ്വസിക്കാനായില്ല. ഇതോടെ പൂനം പാണ്ഡെയുടെ മാനേജര്‍ തന്നെ വാര്‍ത്ത സ്ഥിരീകരിച്ച്‌ രംഗത്തെത്തി. പൂനം പാണ്ഡെയുടെ സഹോദരിയാണ് തന്നോട് മരണ വിവരം പങ്കുവെച്ചതെന്ന് താരത്തിന്റെ മാനേജര്‍ ഇന്നലെ അറിയിച്ചത്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/C24C_LyIy6m/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==