Hollywood

ഹാലി ബെറിയുടെ സയന്‍സ് ഫിക്ഷന്‍ ചിത്രം ദ മദര്‍ഷിപ്പ് ഒടിടി ഭീമന്‍ നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചു

നെറ്റ്ഫ്‌ലിക്‌സുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത ഓസ്‌ക്കര്‍ നടി ഹാലി ബെറിയുടെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ദ മദര്‍ഷിപ്പ് ഒടിടി ഭീമനായ നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചു. നിലവില്‍ നിര്‍മ്മാണ ഘട്ടത്തില്‍ ആണെങ്കിലും ചിത്രം ഇനി റിലീസ് ചെയ്യില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചു.

ചിത്രീകരണത്തിന്റെ ഒരു പ്രധാന ഭാഗം ഇതിനകം പൂര്‍ത്തിയായെങ്കിലും സിനിമ പൂര്‍ത്തിയാക്കാന്‍ വിപുലമായ റീഷൂട്ടുകള്‍ ആവശ്യമാണ്. ബഡ്ജറ്റില്‍ കവിഞ്ഞ് ആ റീഷൂട്ടുകളില്‍ ഏര്‍പ്പെടേണ്ടെന്ന് നെറ്റ്ഫ്‌ലിക്‌സ് തീരുമാനിക്കുകയായിരുന്നു പകരം അവര്‍ സിനിമ ഉപേക്ഷിച്ചു.

ഭര്‍ത്താവിന്റെ തിരോധാനത്തിന് ഒരു വര്‍ഷത്തിന് ശേഷം തന്റെ വീട്ടില്‍ ഒരു അന്യഗ്രഹ വസ്തുവിനെ കണ്ടെത്തുന്ന ഒരു സ്ത്രീയായി ഹാലി ബെറി എത്തുന്ന സിനിമയായിരുന്നു മദര്‍ഷിപ്പ്. മാത്യു ചാര്‍മന്‍ തന്റെ ആദ്യ ഫീച്ചര്‍ ഡയറക്ടറായി ദ മദര്‍ഷിപ്പ് എഴുതി സംവിധാനം ചെയ്തു. ഹാലി ബെറിയെ കൂടാതെ, മോളി പാര്‍ക്കര്‍, ജോണ്‍ ഒര്‍ട്ടിസ്, ഒമാരി ഹാര്‍ഡ്വിക്ക് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

അതേസമയം വന്‍തുക മുടക്കി ഷൂട്ടിംഗ് തുടങ്ങിയ സിനിമകള്‍ നിര്‍ത്തിവെയ്ക്കുന്നത് ഇതാദ്യമല്ല. നേരത്തെ വാര്‍ണര്‍ ബ്രസ് 2022 ല്‍ ഡിസ്‌ക്കവറി ബാറ്റ്‌ഗേള്‍ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം കോയോട്ടെ വേഴ്‌സസ് അക്മി എന്ന ആനിമേറ്റഡ് ഫീച്ചറും കമ്പനി ഉപേക്ഷിച്ചു.