Movie News

നെല്‍സണ്‍ ദിലീപ്കുമാര്‍ ‘ജയിലര്‍ 2’ ന്റെ പണിപ്പുരയിലോ? നയന്‍താര നായികയായേക്കുമെന്നും സൂചന

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനീകാന്തിന്റെ ‘ജയിലര്‍’ കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ഹിറ്റുകളില്‍ ഒന്നാണ്. രജനീകാന്ത് അവസാനമായി ചെയ്ത ഈ സിനിമ പാന്‍ ഇന്ത്യന്‍ അര്‍ത്ഥത്തില്‍ തന്നെ പണംവാരി. എന്നാല്‍ ജയിലര്‍ ഇവിടെ തീരുന്നില്ല. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള പ്രവര്‍ത്തനം നെല്‍സണ്‍ ആരംഭിച്ചു കഴിഞ്ഞതായിട്ടാണ് ഏറ്റവും പുതിയ വിവരം.

ആരാധകര്‍ നന്നായി ആഘോഷിച്ച ആക്ഷന്‍ ഡ്രാമയ്ക്ക് ഒരു തുടര്‍ച്ചയിലേക്കുള്ള കഥയില്‍ ഒരു ലീഡ് ഉള്ളതിനാല്‍ ‘ജയിലര്‍ 2’ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. വിജയിച്ച ചിത്രത്തിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് നിര്‍മ്മാതാക്കളും സ്ഥിരീകരിച്ചു. ഇപ്പോള്‍, നെല്‍സണ്‍ ദിലീപ്കുമാര്‍ ‘ജയിലര്‍ 2’ ന്റെ തിരക്കഥാ ജോലികള്‍ ആരംഭിച്ചുവെന്നും ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഈ ഭാഗത്തെക്കാള്‍ ശക്തമായ ഒരു ചിത്രം നിര്‍മ്മിക്കാന്‍ സംവിധായകന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. സിനിമയില്‍ നയന്‍താരയും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നെല്‍സണ്‍ ദിലീപ്കുമാര്‍ നേരത്തേ സംവിധാനം ചെയ്ത ‘കൊളമാവ് കോകില’യിലെ നായിക നയന്‍താര ആയിരുന്നു. ‘ജയിലര്‍ 2’ എന്ന ചിത്രത്തില്‍ കോകില കഥാപാത്രത്തെ സന്നിവേശിപ്പിച്ചേക്കുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. സിനിമയില്‍ നയന്‍താര എത്തിയാല്‍ ‘ചന്ദ്രമുഖി’, ‘കുസേലന്‍’, ‘ശിവാജി’, ‘ദര്‍ബാര്‍’, ‘അണ്ണാത്തെ’ എന്നിവയ്ക്ക് ശേഷം നടി രജനികാന്തുമായുള്ള ആറാമത്തെ കൂട്ടുകെട്ടാകും ഇത്.

ജയിലര്‍ ആദ്യ ഭാഗത്തില്‍ ജനപ്രിയ വിഗ്രഹ കടത്തുകാരനായ വര്‍മ്മനെ നശിപ്പിക്കുന്നതിനാല്‍ രജനികാന്തും വിഗ്രഹക്കടത്തുകാരും തമ്മിലുള്ള സംഘട്ടനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും രണ്ടാംഭാഗം എന്ന രീതിയലാണ് ഊഹാപോഹങ്ങള്‍. ക്ഷുഭിതരായ വിഗ്രഹക്കടത്തുകാര്‍ വര്‍മ്മനെ (വിനായകനെ) കൊന്നതിന് പ്രതികാരം ചെയ്യാന്‍ മുത്തുവേല്‍ പാണ്ഡ്യനുമായി (രജനികാന്ത്) ഏറ്റുമുട്ടുന്നു. ലോകേഷ് കനകരാജ് സ്ഥാപിച്ച സിനിമാറ്റിക് യൂണിവേഴ്സ് ട്രെന്‍ഡ് പിന്തുടരാന്‍ നെല്‍സനും ഒരുങ്ങുന്നെന്നും കേള്‍ക്കുന്നു. അതേസമയം നെല്‍സണ്‍ ദിലീപ്കുമാറോ നിര്‍മ്മാതാക്കളോ ‘ജയിലര്‍ 2’ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.