Featured Lifestyle

എന്നെന്നും പുതുമ; ആഭരണങ്ങളുടെ പുതുമ നിലനിര്‍ത്താന്‍ ചില വഴികളിതാ

ലക്ഷങ്ങളോളം വില വരുന്ന സ്വര്‍ണ്ണവും, രത്‌നവും വജ്രവും വരെ സ്ത്രീകളുടെ ആഭരണ ശേഖരത്തില്‍ ഉണ്ടാകും. എന്നാല്‍, ഇങ്ങനെ ആഭരണങ്ങള്‍ വാങ്ങിയാല്‍ മാത്രം പോരാ. അവയുടെ തിളക്കവും പുതുമയും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക സംരക്ഷണവും ആവശ്യമാണ്. എങ്കില്‍ മാത്രമേ വിശേഷാവസരങ്ങളില്‍ അണിയുമ്പോള്‍ അവ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കൂ.

1 .ബോഡി ലോഷനും മേക്കപ്പും പെര്‍ഫ്യൂമും ഉപയോഗിച്ച ശേഷമേ ആഭരണങ്ങള്‍ അണിയാവൂ.

2. ആഭരണങ്ങള്‍ ഊരുമ്പോള്‍ അവ മൃദുവായ തുണികൊണ്ട് തുടച്ചു വിയര്‍പ്പും എണ്ണയും മറ്റും നീക്കി ടിഷ്യുവില്‍ പൊതിഞ്ഞു സൂക്ഷിക്കാം. ഓരോ ആഭരണവും പ്രത്യേകം സൂക്ഷിക്കുന്നതാണ് നല്ലത്.

3. സ്വര്‍ണ്ണം, പ്ലാറ്റിനം എന്നിവ വെള്ളിയേക്കാള്‍ പെട്ടെന്ന് തിളക്കം നഷ്ടപ്പെടുന്നവയാണ്. അതിനാല്‍ സാധാരണ അവസരങ്ങളില്‍ ഇവ ഒഴിവാക്കി വെള്ളി ആഭരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് നല്ലത്

4. പേള്‍,കോറല്‍ ആഭരണങ്ങള്‍ക്ക് പ്രത്യേക സംരംക്ഷണം ആവശ്യമാണ്. ഇവ പ്ലാസ്റ്റിക് കവറുകളില്‍ വേണം സൂക്ഷിക്കാന്‍. മറ്റു ആഭരണങ്ങളുമായി ഉരസാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

5. മുത്തുകള്‍,കല്ലുകള്‍ എന്നിവ പതിപ്പിച്ച ആഭരണങ്ങള്‍ കെമിക്കല്‍ ഉപയോഗിച്ച് വൃത്തിയാക്കരുത്.

6. ബോക്‌സുകളിലോ വായു കടക്കാത്ത പ്ലാസ്റ്റിക് ബാഗുകളിലോ ആഭരണങ്ങള്‍ സൂക്ഷിക്കാം. ഇത്തരം പെട്ടികളില്‍ ഇവ സൂക്ഷിച്ചാല്‍ തിളക്കം നഷ്ടപ്പെടാതിരിക്കും.

7. ഈര്‍പ്പം, ആഭരണങ്ങളുടെ തിളക്കം നഷ്ടപ്പെടുത്തും. ആയതിനാല്‍ ആഭരണങ്ങള്‍ സൂക്ഷിക്കുന്ന പെട്ടിയില്‍ സിലിക്ക ജെല്‍ കരുതുന്നത് നല്ലതാണ്.

8. വെള്ളത്തില്‍ ഇറങ്ങുമ്പോഴും കുളിക്കുമ്പോഴും കഴിവതും സ്വര്‍ണ ആഭരണങ്ങള്‍ ഒഴിവാക്കുക.

9. മഴക്കാലത്ത് അണിയുന്ന ആഭരണങ്ങള്‍ നനയാന്‍ സാധ്യത ഉണ്ട്. ഇത് ആഭരണത്തിന്റെ തിളക്കവും, ഭംഗിയും നഷ്ടപ്പെടുത്തും. അതിനാല്‍ അവ നന്നായി ഉണക്കിത്തന്നെ സൂക്ഷിക്കണം.

10 വെള്ളി ആഭരണങ്ങള്‍ കറുത്ത് പോയാല്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. ശേഷം കോട്ടണ്‍ തുണി കൊണ്ട് തുടച്ച് ഉണക്കി സൂക്ഷിക്കുക.