Oddly News

സ്‌ഫോടനാത്മകമായ വാതകചോര്‍ച്ച നായ കണ്ടെത്തി ; യജമാനനെയും അയല്‍ക്കാരെയും രക്ഷിച്ച കോബി ഹീറോ

നായ്ക്കള്‍ മനുഷ്യന്റെ ഉറ്റ ചങ്ങാതിയാണെന്ന് തെളിയിച്ച നിരവധി സംഭവങ്ങളുണ്ട്. അത്തരത്തിലുള്ള ഹൃദയസ്പര്‍ശിയായ മറ്റൊരു എപ്പിസോഡില്‍, സ്‌ഫോടനാത്മകമായ വാതക ചോര്‍ച്ച മണത്തറിഞ്ഞ് അതില്‍ നിന്ന് വീടിനെയും അയല്‍ക്കാരെയും മുഴുവന്‍ രക്ഷിച്ച നായ സാമൂഹ്യമാധ്യമങ്ങളില്‍ വാഴ്ത്തപ്പെടുന്നു.

ഫിലാഡല്‍ഫിയയിലെ കോബിയുടെ ഉടമയായ ചാനല്‍ ബെല്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ഇട്ട വീഡിയോ വൈറലായി. നായ ബെല്ലിന്റെ മുന്‍വശത്തെ കോണ്‍ക്രീറ്റില്‍ ഒരു ദ്വാരം കുഴിക്കുന്നത് കാണാം. നായയുടെ അപൂര്‍വ പ്രവൃത്തിയില്‍ ആശ്ചര്യപ്പെട്ട ബെല്‍ കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിക്കുകയും ഗ്യാസ് ലെവല്‍ റീഡറിന്റെ സഹായം തേടുകയുമായിരുന്നു.

”ദ്വാരം കണ്ടപ്പോള്‍, അത് എന്റെ നായയുടെ വിചിത്രമായ പെരുമാറ്റമാണെന്ന് ഞാന്‍ മനസ്സിലാക്കി. അത് പരിശോധിക്കാന്‍ എന്റെ അവബോധം എന്നോട് പറഞ്ഞു. ബെല്‍ അവളുടെ വീടിനുള്ളില്‍ പരിശോധിച്ചു. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല, എന്നാല്‍ കോബിയുടെ അസാധാരണ പ്രവര്‍ത്തിയില്‍ അവന്‍ കുഴിക്കുന്നിടത്ത് നടത്തിയ പരിശോധനയില്‍ വാതകത്തിന്റെ സാന്നിധ്യം അവള്‍ കണ്ടെത്തി.

പിന്നീട് ജീവനക്കാരെ വിളിച്ച് അത് നന്നാക്കി. കോബി അത് കണ്ടെത്തിയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു ലൈറ്റ് സ്വിച്ച് ഓണാക്കിയാല്‍ പോലും ബെല്ലിന്റെ വീടും ജീവനും അപകടത്തിലാകുമായിരുന്നു.

”ഇത് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ”വീടുകളിലേക്ക് വാതകം ചോര്‍ന്നത് തുടരുകയായിരുന്നെങ്കില്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍, മസ്തിഷ്‌ക ക്ഷതം, മരണം എന്നിവ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ലൈറ്റ് സ്വിച്ച് ഓണാക്കുന്നത് പോലെ ലളിതമായ കാര്യം പോലും ഒരു സ്‌ഫോടനത്തിനും കാരണമായേക്കാമായിരുന്നു എന്ന് അവര്‍ എന്നോട് പറഞ്ഞപ്പോര്‍ ഞെട്ടിപ്പോയി. ദൈവത്തിനും കോബിയ്ക്കും നന്ദി”ബെല്‍ പറഞ്ഞു.