ഒരു ദീര്‍ഘ ഇടവേളയ്ക്ക് ശേഷം സൂര്യ ആരാധകര്‍ക്ക് ആവേശം സമ്മാനിച്ച് താരത്തിന്റെ അനേകം സിനിമകളാണ് തീയറ്ററില്‍ എത്താനൊരുങ്ങുന്നത്. സൂര്യ നായകനാകുന്ന ‘സൂര്യ 43’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ തെന്നിന്ത്യന്‍ താരറാണി തമന്നയുടെ കാമുകന് വരുമെന്നതാണ് ഏറ്റവും പുതിയ വിവരം.
ബ്ലോക്ക്ബസ്റ്റര്‍ ‘സൊറാറൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സംവിധായിക സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന ‘സൂര്യ 43’സൂര്യ 43’ ഈ വര്‍ഷം അവസാനമോ 2025ലോ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് വര്‍മ്മയെയാണ് സിനിമയില്‍ വില്ലനായി നിര്‍മ്മാതാക്കള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
നാനിയുടെ തെലുങ്ക് ഫാമിലി എന്റര്ടെയ്നര് ‘മിഡില്‍ ക്ലാസ് അബ്ബായി’യില്‍ വിജയ് മുമ്പ് നെഗറ്റീവ് വേഷം ചെയ്തിട്ടുള്ള വിജയ് ‘സൂര്യ 43’ ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.
വിജയ് വര്‍മ്മ, സൂര്യ എന്നിവരെ കൂടാതെ നസ്രിയ നസീം, ദുല്‍ഖര്‍ സല്മാന്, അജയ് ദേവ്ഗണ്, അദിതി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘സൂര്യ 43’ 2024 നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നെറ്റ്ഫ്ലിക്സ് ക്രൈം ത്രില്ലറായ ‘ജാനെ ജാന്‍’ എന്ന ചിത്രത്തിലാണ് വിജയ് വര്‍മ്മ അവസാനമായി അഭിനയിച്ചത്.
സൂര്യ ‘കങ്കുവ’യുടെ റിലീസിനായി ഒരുങ്ങുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ പ്രൊജക്ടുകളിലൊന്നാണ് ഈ ചിത്രം. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യില്‍ ബോളിവുഡ് താരം ദിഷ പട്ടാനിയാണ് നായികയായി എത്തുന്നത്. ബോബി ഡിയോളും ചിത്രത്തില്‍ വില്ലനായി എത്തുന്നുണ്ട്.