ലോകം മുഴുവന്‍ വന്‍ ഹിറ്റായ വിജയ് യുടെ ‘ലിയോ’ ആയിരുന്നു ആയുധപൂജയ്ക്ക് ജനപ്രിയ ടെലിവിഷന്‍ പരിപാടി. കഴിഞ്ഞ ഒക്ടോബറില്‍ ആയുധപൂജയ്ക്ക് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ആക്ഷന്‍ ഡ്രാമ ജനുവരി 15 ന് പൊങ്കലിന് ടെലിവിഷനില്‍ പ്രീമിയര്‍ ഉണ്ടായിരുന്നു. ടെലിവിഷന്‍ പരസ്യം മുതല്‍ ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ പക്ഷേ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ നിരാശയിലായി.
ചിത്രത്തിന്റെ ട്രിം ചെയ്ത പതിപ്പായിരുന്നു ടെലിവിഷനില്‍ കാണിച്ചത്. നിരാശരായ ആരാധകര്‍ അത് സോഷ്യല്‍മീഡിയയില്‍ പ്രകടിപ്പിക്കുകയും ചെയ്തു. സിനിമയിലെ നായിക തൃഷ വിജയ് യെ ചുംബിക്കുന്ന രംഗത്തിന് കത്തിവെച്ച ശേഷമായിരുന്നു ടെലിവിഷനില്‍ കാണിച്ചത്. ഈ രംഗം പൂര്‍ണ്ണമായും ഇരുട്ടിലാക്കിയാണ് കാണിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതിനാലായിരുന്നു ഈ നടപടി സ്വീകരിച്ചത്. എന്നാല്‍ ആരാധകര്‍ അപ്പോള്‍ തന്നെ പ്രതികരണവുമായി രംഗത്ത് വരികയുംചെയ്തു.
‘ലിയോ’യില്‍ വിജയ്യും തൃഷയും ഭാര്യാഭര്ത്താക്കന്മാരായി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 15 വര്‍ഷത്തിന് ശേഷം ആരാധകരുടെ പ്രിയപ്പെട്ട ജോഡികള്‍ വീണ്ടും ഒന്നിച്ചത്. സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, മിഷ്കിന്, ഗൗതം മേനോന്, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു, അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കിയിരിക്കുന്നു. എന്നാല്‍ എല്ലാ വെട്ടുകളും ചോര്ച്ചകളു ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ ‘ലിയോ’ വീണ്ടും സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളില്‍ ഒന്നാമതായി.