Movie News

ഭാര്യയുമായി വേര്‍പിരിഞ്ഞ മിഷ്‌കിനൊപ്പം നില്‍ക്കുന്ന നിഗൂഡ പെണ്‍കുട്ടി ആരാണെന്നറിയാമോ?

അസാധാരണ കഥകളും തിരക്കഥകളുമായി നിഗൂഡചിത്രങ്ങള്‍ ഒരുക്കി അനേകം ആരാധകരെ സമ്പാദിച്ചിട്ടുള്ള സംവിധായകനാണ് മിഷ്‌കിന്‍. ലോകമെമ്പാടുമുള്ള തമിഴ് ജനത പൊങ്കല്‍ ഉത്സവം ആഘോഷിച്ചപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സെലിബ്രിട്ടികള്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഒരു പെണ്‍കുട്ടിയോടൊപ്പം പൊങ്കല്‍ ആഘോഷിക്കുന്ന സംവിധായകന്‍ പങ്കുവെച്ച ചിത്രമായിരുന്നു.

തന്റെ സിനിമകള്‍ പോലെ നിഗൂഢമായ ഒരു പെണ്‍കുട്ടിയുമൊത്തുള്ള മിഷ്‌കിന്റെ ചിത്രം അനേകം ഊഹാപോഹങ്ങളാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ നെറ്റിസണ്‍സ് വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ചിത്രത്തിലെ പെണ്‍കുട്ടി മറ്റാരുമല്ല, മിഷ്‌കിന്റെ മകളാണെന്നാണ് വിവരം. അതേസമയം അവളുടെ പേരും വിശദാംശങ്ങളും ഇപ്പോഴും ഒരു രഹസ്യമാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയുമായി വേര്‍പിരിഞ്ഞയാളാണ് മിഷ്‌കിന്‍. ഒരു ദശാബ്ദത്തിലേറെയായി ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുന്നത്. എന്നാല്‍ മാതാവിനൊപ്പം കഴിയുന്ന മകളുമായി മിഷ്‌കിന്‍ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. ഹൊറര്‍ ചിത്രമായ ‘പിസാസു 2’ ആണ് മിഷ്‌ക്കിനുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരം. ആന്‍ഡ്രിയ ജെറമിയ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം ഒരു വര്‍ഷത്തിലേറെയായി വൈകുകയാണ്. സിബിഎഫ്സി സെന്‍സര്‍ ചെയ്തിട്ടും, നിര്‍മ്മാതാക്കളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ‘പിസാസു 2’ തിയേറ്ററുകളില്‍ എത്തുന്നതില്‍ പരാജയപ്പെട്ടു.

അതേസമയം, മിഷ്‌കിന്‍ വിജയ് സേതുപതിക്കൊപ്പം ഒരു പുതിയ ചിത്രം ആരംഭിച്ചു, ‘ട്രെയിന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഔദ്യോഗികമായി ആരംഭിച്ചു.