Sports

യുവരാജ് സിംഗിന്റെ റെക്കോഡ് തകര്‍ത്തു പ്രഖാര്‍ ചതുര്‍വേദി ; കുച്ച് ബെഹാറില്‍ അടിച്ചുകൂട്ടിയത് 404 റണ്‍സ്

അണ്ടര്‍ 19 കുച്ച് ബെഹാര്‍ ട്രോഫിയില്‍ ഇന്ത്യന്‍ മുന്‍ സൂപ്പര്‍താരം യുവ്‌രാജ്‌സിംഗ് തീര്‍ത്ത റെക്കോഡ് തകര്‍ത്ത് കൗമാരതാരം പ്രഖാര്‍ ചതുര്‍വേദി. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ അദ്ദേഹം ഞായറാഴ്ച ഷിമോഗയില്‍ മുംബൈയ്ക്കെതിരെ പുറത്താകാതെ 404 റണ്‍സ് നേടി.

പ്രഖാര്‍ 24 വര്‍ഷം മുമ്പ് മുന്‍ ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിംഗ് നേടിയ 358 റണ്‍സ് എന്ന സ്‌കോറിന്റെ റെക്കോഡാണ് തകര്‍ത്തത്. കുച്ച് ബെഹാര്‍ ട്രോഫിയിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സ്‌കോറാണ് ഇത്.

2011/12 സീസണില്‍ അസമിനെതിരെ മഹാരാഷ്ട്രയ്ക്കെതിരെ വിജയ് സോള്‍ നേടിയ 451 ആണ് ഏറ്റവും മികച്ച സ്‌കോര്‍. പ്രഖാറിന്റെ മികവില്‍ നേടിയ ഒന്നാം ഇന്നിംഗ്സ് ലീഡില്‍ കര്‍ണാടക മുംബൈയെ തോല്‍പ്പിക്കുകയും ചെയ്തു.

ഒന്നാം ഇന്നിംഗ്സില്‍ രണ്ടാം ദിനം 380 റണ്‍സിന് മുംബൈയെ പുറത്താക്കിയ കര്‍ണാടക 223 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 890 റണ്‍സെടുത്തു. 636 പന്തില്‍ 46 ബൗണ്ടറികളും മൂന്ന് സിക്സറുമുള്‍പ്പെടെയാണ് ചതുര്‍വേദി ക്രീസില്‍ തുടര്‍ന്നത്.

മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയിട്ടും അണ്ടര്‍ 16-ല്‍ അവസരം കിട്ടാതെ പോയ പ്രഖാര്‍ അണ്ടര്‍ 19 ടീമില്‍ മികച്ച പ്രകടനം നടത്തുകയായിരുന്നു. ‘2020-21-ലാണ് പ്രഖാറിന്റെ ചുവടുവയ്പ്പ് വന്നത്.