ടോപ്ഗണ്‍-മാവ്റിക്കിന്റെ വന്‍ വിജയത്തെത്തുടര്‍ന്ന് സിനിമയുടെ മൂന്നാം ഭാഗത്തിനായി ചില നീക്കങ്ങള്‍ പാരാമൗണ്ട് നടത്തുന്നതായി റിപ്പോര്‍ട്ട്. സിനിമയുടെ സഹ-എഴുത്തുകാരന് എഹ്റന് ക്രൂഗര്‍ ചിത്രത്തിന് തിരക്കഥയെഴുതുന്നുണ്ടെന്ന് ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്ത ജോ കോസിന്‍സ്കി തന്നെ വീണ്ടും വന്നേക്കുമെന്നുമാണ് വൃത്തങ്ങള്‍ പറയുന്നത്.
ചിത്രത്തില്‍ ലെഫ്റ്റനന്റ് ബ്രാഡ്ലി ‘റൂസ്റ്റര്‍’ ബ്രാഡ്ഷായി വേഷമിടുന്ന മൈല്‍സ് ടെല്ലര്‍, താനും ക്രൂസും മറ്റൊരു സിനിമയുടെ സാധ്യതയെക്കുറിച്ച് ‘ചില സംഭാഷണങ്ങള്‍’ നടത്തിയിരുന്നതായി 2022 ജൂലൈയില്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം എല്ലാ സാധ്യതകളും ടോംക്രൂയിസുമായി ബന്ധപ്പെട്ടിരിക്കുന്നു.
ടോപ്ഗണ്‍ മാവെറിക്ക് നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. 2022 മെയ് മാസത്തില്‍ റിലീസ് ചെയ്തതിനുശേഷം ഇത് ലോകമെമ്പാടും ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ നേടി, യുഎസില്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന ഗ്രോസ് നേടിയ അഞ്ചാമത്തെയും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന 12-ാമത്തെയും ചിത്രമാണിത്. ക്രൂസിന്റെ നാളിതുവരെ ഏറ്റവുമധികം വരുമാനം കിട്ടിയ ചിത്രം കൂടിയാണിത്
ആറ് ഓസ്കാറുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. മികച്ച ശബ്ദത്തിനുള്ള അവാര്‍ഡ് നേടി. പാരമൗണ്ട് പിക്ചേഴ്സിന്റെയും സ്കൈഡാന്സിന്റെയും ജപ്പാനിലെ ഒന്നാം നമ്പര്‍ സിനിമയായി ഇത് മാറി. കൊവിഡ്-19 മഹാമാരിക്ക് ശേഷമുള്ള ചിത്രത്തിന്റെ വിജയം ഹോളിവുഡിനെ പോലും വിസ്മയിപ്പിച്ചിരുന്നു.