Lifestyle

ജീവിതം മടുത്തവരും ബോറടിക്കുന്നവരും മാത്രം വായിക്കുക

ജീവിതം മടുക്കാനും സന്തോഷം അവസാനിക്കാനും പലര്‍ക്കും വലിയ കാരണങ്ങള്‍ ഒന്നും വേണ്ട. എന്നാല്‍ ഒരിക്കല്‍ ജീവിതത്തോട്‌ മടുപ്പു തോന്നിയാല്‍ അതിന്റെ തുടര്‍ച്ചയായി എല്ലകാര്യങ്ങളിലും മടുപ്പു വ്യാപിക്കും. ഇതില്‍ നിന്നു പുറത്ത്‌ കടക്കാന്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ മതി. ജീവിതത്തില്‍ നഷ്‌ടപെട്ടുപോയ സന്തോഷവും ഉത്സാഹവും തനിയെ തിരിച്ചുവരുന്നത്‌ അനുഭവിച്ചറിയാന്‍ കഴിയും. നഷ്‌ടപ്പെട്ട സന്തോഷവും ഉത്സഹവും തിരിച്ചികിട്ടാനും ജീവിതത്തില്‍ പുതിയ ഊര്‍ജം നിറക്കാനും ചില എളുപ്പവഴികള്‍.

1, എല്ലാ ദിവസവും തുടങ്ങുന്നത്‌ പ്രാര്‍ഥനയോടെ ആയിരിക്കണം. കിടക്കയില്‍ ഇരുന്ന്‌ 5 മിനിറ്റ്‌ കണ്ണുകളടച്ച്‌ മനസു ശാന്തമാക്കിയതിനു ശേഷം മാത്രം എഴുന്നേല്‍ക്കുക.

2, വിരസത തോന്നുമ്പോള്‍ എന്തെങ്കിലും പുതിയകാര്യങ്ങള്‍ പഠിക്കാനും ചെയ്യാന്‍ ശ്രമിക്കുക. അത്‌ പാചകമോ ചിത്രരചനയോ സംഗീതമോ നൃത്തമോ അങ്ങനെ എന്തുമാകാം. ഇത്‌ നിങ്ങളുടെ മനസിന്‌ പുത്തന്‍ ഉണര്‍വ്‌ നല്‍കും. ഇത്തരം കാര്യങ്ങള്‍ക്ക്‌ പ്രായം ഒരു തടസമല്ല എന്നും തിരിച്ചറിയുക.

3, ഒരുപാട്‌ ബോറടിക്കുന്നുണ്ടോ. എങ്കില്‍ തനിച്ചൊരു യാത്രയാകാം. ഭക്ഷണവും പ്രകൃതിയും ആസ്വദിക്കാന്‍ കഴിയുന്നിടത്തേക്ക്‌ ഒരുയാത്ര. ഇത്‌ നിങ്ങളുടെ മനസിനെ ശാന്തമാക്കാനും പുതിയ ഉന്മേഷം നല്‍കാനും സഹായിക്കും.

4, മറ്റെല്ലാ ചിന്തകളും മാറ്റിവെച്ച്‌ ഒരുമുറിയില്‍ തനിച്ചിരുന്ന്‌ നല്ല സംഗീതം കേള്‍ക്കു. തനിയെ മനസ്‌ ശാന്തമാകുന്നത്‌ അനുഭവിച്ചറിയാന്‍ കഴിയും.

5, നിങ്ങളെ മനസിലാക്കുന്ന നിങ്ങള്‍ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട വ്യക്‌തികളുമായി അല്‍പ്പ സമയം ചിലവഴിക്കു. ഇത്‌ നിങ്ങളില്‍ പോസിറ്റിവ്‌ എനര്‍ജി നിറയ്‌ക്കും.

6, നല്ല ഒരു സിനിമ തിയേറ്ററില്‍ പോയി കണ്ടുനോക്കു അത്‌ നിങ്ങള്‍ക്ക്‌ സന്തോഷകരമായ അനുഭവമായിരിക്കും.

7, രാവിലെ അല്‍പ്പം നേരത്തെ ഉണര്‍ന്ന്‌ ചെറിയ തണുപ്പും മഞ്ഞും നിറഞ്ഞ പ്രഭാതം ഒന്നാസ്വദിച്ചു നോക്കു. ഒരു ദിവസം മുഴുവന്‍ സന്തോഷമായിരിക്കാന്‍ കഴിയും.

8, കാറ്റും വെളിച്ചവും നിറഞ്ഞ സായാഹ്നങ്ങളില്‍ അധികം തിരക്കില്ലാത്ത വഴിയിലൂടെ തനിച്ചൊന്നു നടക്കു.

9, ഇഷ്‌ടമുള്ള ഭക്ഷണം മനസു നിറച്ച്‌ കഴിക്കു. അതും സന്തോഷകരം തന്നെ.

10, അടുത്തുള്ള വൃദ്ധസദനമോ ചില്‍ഡ്രന്‍സ്‌ ഹോമോ സന്ദര്‍ശിക്കു. അവര്‍ക്കൊപ്പം അല്‍പ്പം സമയം ചിലവഴിക്കു. ഹൃദയത്തിലെ പിരിമുറക്കം ഇല്ലാതാകുന്നത്‌ മനസിലാക്കാന്‍ കഴിയും.

11, അച്‌ഛനും അമ്മക്കും സഹോദരങ്ങള്‍ക്കും വേണ്ടി ദിവസവും രണ്ട്‌ കാര്യങ്ങള്‍ എങ്കിലും ചെയ്‌തു കൊടുക്കുക.

12, ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കു.