Healthy Food

തോടിന്‌ തവിട്ടു നിറമുള്ള മുട്ടയോ വെള്ള നിറമുള്ള മുട്ടയോ കൂടുതല്‍ നല്ലത്‌…?

മുട്ട ആരോഗ്യത്തിന്‌ നല്ലതാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തോടിന്‌ തവിട്ട്‌ കളറുള്ള മുട്ടയാണോ വെള്ള കളറുള്ള മുട്ടയാണോ കൂടുതല്‍ നല്ലതെന്ന്‌ ചോദിച്ചാല്‍ നിങ്ങള്‍ എന്ത്‌ പറയും. ഏതിലാണ്‌ പോഷകാംശം കൂടുതലെന്ന്‌ ചോദിച്ചാലോ ആകെ കണ്‍ഫ്യൂഷനായല്ലേ…? എന്നാല്‍ ഇനി സംശയിക്കേണ്ട രണ്ട്‌ മുട്ടകളും ധൈര്യമായി കഴിച്ചോളു. കാരണം പുതിയ പഠനമനുസരിച്ച്‌ വെള്ള , തവിട്ട്‌ നിറങ്ങളുള്ള മുട്ടകള്‍ തമ്മില്‍ പോഷകാംശത്തിലും ഗുണത്തിലും യാതൊരു വ്യത്യാസവുമില്ലെന്നാണ്‌ കണ്ടെത്തല്‍.

മുട്ടത്തോടിന്റെ നിറം കോഴിയുടെ ഇനത്തെ ആശ്രയിച്ചിരിക്കും. നിറം സാധാരണയായി മുട്ടയിലെ പോഷകങ്ങളെ ബാധിക്കില്ലെങ്കിലും, കോഴിയുടെ പരിസ്ഥിതിയും മറ്റ് ഘടകങ്ങളും അതിനെ ബാധിച്ചേക്കാം. കോഴികൾ ഉത്പാദിപ്പിക്കുന്ന പിഗ്മെന്റുകളിൽ നിന്നാണ് വ്യത്യസ്ത മുട്ടത്തോടിന്റെ നിറങ്ങൾ വരുന്നത്. തവിട്ടുനിറത്തിലുള്ള മുട്ടത്തോടിലെ പ്രധാന പിഗ്മെന്റിനെ പ്രോട്ടോപോർഫിറിൻ IX എന്ന് വിളിക്കുന്നു. മുട്ടയുടെ നിറം നിർണ്ണയിക്കുന്ന പ്രധാന ഘടകം ജനിതകശാസ്ത്രമാണെങ്കിലും, മറ്റ് ഘടകങ്ങളും അതിനെ സ്വാധീനിക്കും

കോര്‍ണല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ്‌ മുട്ടയുടെ തോടിനുള്ള നിറവ്യത്യാസം മൂലം അവയുടെ പോഷകാംശത്തില്‍ വ്യത്യാമുണ്ടാവില്ലെന്ന്‌ കണ്ടെത്തിയത്‌. രണ്ട്‌ മുട്ടകളിലും പോഷകാംശം ഒരുപോലെയാണ്‌. എന്നാല്‍ തവിട്ട്‌ നിറമുള്ള മുട്ടകളില്‍ ചെറിയൊരംശം ഒമേഗാ 3 ഫാറ്റി ആസിഡിന്റെ അംശം കൂടുതലുണ്ടെന്ന്‌ പഠനം പറയുന്നു. ഇത്‌ അത്ര കാര്യമാക്കേണ്ടതില്ലെന്നും ഗവേഷകര്‍ പറയുന്നു.