Hollywood

സഹായിയെ കൊണ്ട് കക്ഷം ഷേവ് ചെയ്യിപ്പിക്കുമായിരുന്നു ; പുറം പോലെ കാമറൂണ്‍ ഡയസിന്റെ അകം സുന്ദരമല്ലായിരുന്നു

കാമറൂണ്‍ ഡയസ് നായികമാരില്‍ ഒരാളായ ചാര്‍ലീസ് ഏഞ്ചല്‍സ് ബോക്‌സ് ഓഫീസില്‍ ഒരു ബമ്പര്‍ ഹിറ്റായിരുന്നു. റിലീസ് ചെയ്തതിന് പിന്നാലെ 2000 ല്‍ ഹോളിവുഡില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ നടിമാരില്‍ ഒരാളായി പരിഗണിക്കപ്പെട്ട കാമറൂണ്‍ ഡയസ് നിരവധി പുരസ്‌ക്കാരങ്ങളും നേടി. 2001 ല്‍ നടിയെക്കുറിച്ച് സിനിമാ ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ നടി തന്റെ അസിസ്റ്റന്റിനെ കൊണ്ട് കക്ഷം ഷേവ് ചെയ്യിച്ച സംഭവം താരത്തിന് വിവാദനായികയുടെ പരിവേഷം നല്‍കി.

”ടേക്കുകള്‍ക്കിടയിലായിരുന്നു കക്ഷത്തില്‍ കുറച്ച് കുറ്റിരോമം ഉള്ളതായി അവര്‍ ശ്രദ്ധിച്ചത്. എന്നാല്‍ അത് സ്വയം ഷേവ് ചെയ്യാനായി പോകുന്നതിനുപകരം, അവള്‍ തന്റെ കൈകള്‍ വായുവില്‍ ഉയര്‍ത്തി നിന്നും. സെറ്റിലെ ഏതാണ്ട് 200 എക്‌സ്ട്രാകള്‍ക്ക് മുന്നില്‍ വെച്ച് അസിസ്റ്റന്റിനോട് ഷേവ് ചെയ്യാന്‍ ആവശ്യപ്പെട്ടു. നടി നിരവധി തവണ ടേക്കുകള്‍ എടുത്തപ്പോഴൊന്നും ശ്രദ്ധിക്കാതിരുന്ന കാര്യം 21 ാം ടേക്കിലായിരുന്നു ഇത് കണ്ടത്. ” അതുപോലെ തന്നെ നടി അസിസ്റ്റന്റിനെകൊണ്ടു മോശമായ ബൂട്ടുകള്‍ അഴപ്പിച്ചതായും പറയുന്നു.

”കക്ഷത്തിലെ രോമം ഷേവ് ചെയ്തത് പോലെ തന്നെ സീനുകള്‍ക്കിടയില്‍ ഷൂസ് അഴിക്കാന്‍ പോലും അവള്‍ സഹായിയോട് ആവശ്യപ്പെട്ടു. നടി ‘ടേക്കുകള്‍ക്കിടയില്‍ സ്വന്തം ബൂട്ട് പോലും അഴിക്കില്ല. അക്കാര്യം അവള്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ ഏല്‍പ്പിച്ചിരുന്നു. 22 വര്‍ഷത്തിന് ശേഷവും, മറ്റ് പല സെലിബ്രിറ്റികളും അവരുടെ സഹായികളോട് ഇത് ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അവരുടെ അഴുക്ക് കാമറൂണ്‍ ഡയസിന്റെ പോലെ വൃത്തികെട്ടതായിരിക്കില്ല.” ലേഖനത്തില്‍ പറഞ്ഞു.