Movie News

വിജയ് ദേവരകൊണ്ടയുടെ അനുജന്റെ സിനിമ 100 കോടി ക്ലബ്ബിലേക്ക് ; ‘ബേബി’ സ്‌ളീപ്പര്‍ഹിറ്റായി വിസ്മയിപ്പിക്കുന്നു

ജേഷ്ഠനെപോലെ തന്നെ സ്‌ളീപ്പര്‍ ഹിറ്റുമായി എത്തുകയാണ് വിജയ് ദേവരകൊണ്ടയുടെ അനുജന്‍ ആനന്ദ് ദേവരകൊണ്ടയും. തെലുങ്കില്‍ പതിയെ സൂപ്പര്‍ഹിറ്റായി ക്കൊണ്ടിരിക്കുന്ന ‘ബേബി’ ബോക്‌സോഫീസില്‍ 100 കോടിയിലേക്ക് കടന്നു. ആനന്ദ് ദേവരകൊണ്ടയുടെയും വൈഷ്ണവി ചൈതന്യയുടെയും അതിശയകരമായ പ്രകടനങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച അവലോകനങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്.

ദീര്‍ഘദര്‍ശിയായ സായി രാജേഷ് നീലം സംവിധാനം ചെയ്യുകയും രചന നിര്‍വ്വഹിക്കുകയും ചെയ്ത ഈ ത്രികോണ പ്രണയം സ്ലീപ്പര്‍ ഹിറ്റായി ഉയര്‍ന്നു. ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബേബി’ രണ്ട് ബാല്യകാല പ്രണയിനികള്‍ തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ്. ഇരുവരും കോളേജില്‍ പ്രവേശിച്ച് പുതിയ ആളുകളുമായി ഇടപഴകുമ്പോള്‍ അവരുടെ ബന്ധത്തില്‍ അപകടങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നു.

താരത്തിന്റെ ആനന്ദ് എന്ന കഥാപാത്രം സ്‌ക്രീനില്‍ ആകര്‍ഷകമായ ചാരുതയും ആഴവും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഒപ്പം കഥാ സന്ദര്‍ഭത്തിന്റെ വൈകാരിക കാതലും. 2023 ജൂലൈ 14 ന് റിലീസ് ചെയ്തതു മുതല്‍, ‘ബേബി’ ബോക്സ് ഓഫീസില്‍ പതിയെ പതിയെ മുന്നേറുകയായിരുന്നു. സിനിമ ഇപ്പോള്‍ ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. വിരാജ് അശ്വിന്‍, മൗനിക റെഡ്ഡി, ലിറിഷ, ബബ്ലൂ പൃഥ്വീരാജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.