Featured Healthy Food

ശരീരഭാരം കുറയ്ക്കാന്‍ കഴിയ്ക്കാം മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍

ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ് തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഹെല്‍ത്തിയായ ഒന്നാണ് പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയര്‍ വര്‍ഗങ്ങളില്‍ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. മുളപ്പിച്ച പയര്‍ വര്‍ഗങ്ങളുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം….

കടല മുളപ്പിച്ചത് – കടല മുളപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. കറുത്ത കടലയാണ് നല്ലത്. ഇതില്‍ ആവശ്യമായ വിറ്റാമിനുകള്‍ ഉണ്ട്. അത്‌കൊണ്ട് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യും. ശരീരത്തിലെ സിങ്കിന്റെ കുറവ് പരിഹരിക്കാന്‍ ഇതിന് കഴിയും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും മുളപ്പിച്ച കടല കഴിക്കുന്നതിലൂടെ കഴിയും. മലബന്ധം തടയാനും സഹായിക്കും. അതുപോലെ മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. മുളപ്പിച്ച് തന്നെ മുതിര കഴിക്കാം.

ഉലുവ മുളപ്പിച്ചത് – ഉലുവ മുളപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാല്‍ പലര്‍ക്കും ഇത് അത്ര ഇഷ്ടപ്പെടണം എന്നില്ല, എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങള്‍ ഉണ്ടാവും. ഉലുവ മുളപ്പിച്ചതില്‍ വിവിധ പോഷകങ്ങളുണ്ട്. കൂടാതെ അവയില്‍ ഇരുമ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ചത് കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

ചെറുപയര്‍ മുളപ്പിച്ചത് – ചെറുപയര്‍ മുളപ്പിച്ചത് പൊതുവേ ആളുകള്‍ കഴിക്കാറുണ്ട്. കറി വെയ്ക്കാനും ഉപയോഗിക്കാറുണ്ട്, മുളപ്പിച്ച് കഴിക്കുമ്പോള്‍ പരമാവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് അവ സാലഡുകളില്‍ ചേര്‍ത്ത് കഴിക്കാം. ഇവയില്‍ പ്രോട്ടീന്‍ കൂടുതലാണ്.

ഗോതമ്പ് മുളപ്പിച്ചത് – പൊതുവേ ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് കുറവാണ്. എന്നാല്‍ ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. വിറ്റാമിന്‍ സി, ബി, ഇ എന്നിവ ഇതില്‍ ഉണ്ട്. ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. മെറ്റാബോളിക് പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായകമാണ്.