Hollywood

ജെന്നിഫര്‍ ലോറന്‍സുമായുണ്ടായത് വൃത്തികെട്ട ചുംബനമെന്ന് ലിയാം ; ചുംബിക്കാന്‍ വേണ്ടി വിശന്നിരിക്കാന്‍ വയ്യെന്ന് നടി

വെളുത്തുള്ളിയും മീനും കഴിച്ച ശേഷമെത്തിയ ജെന്നിഫര്‍ ലോറന്‍സുമായുള്ള തന്റെ ചുംബനം ഭയാനകമായിരുന്നു എന്നും വെറുത്തുപോയെന്നും നടന്‍ ലിയാം ഹെംസ്‌വെര്‍ത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടി. വിശപ്പിനാണ് ആഹാരം കഴിക്കുന്നതെന്നും ചുംബനം ഓര്‍ത്ത് കഴിക്കുന്ന കാര്യം മാറ്റിവെയ്ക്കാന്‍ കഴിയില്ലെന്നുമായിരുന്നു നടിയുടെ മറുപടി.

ജിമ്മി ഫാലോണിന്റെ ദി ടുനൈറ്റ് ഷോയിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഹംഗര്‍ഗെയിംസ് സിനിമയുടെ ഫ്രാഞ്ചൈസിയിലെ ഒരു സിനിമയില്‍ ലോറന്‍സുമായി ചുണ്ടുകള്‍ പൂട്ടിയതിന്റെ അനുഭവം ലിയാം വിശദീകരിച്ചത്. ചുംബന രംഗത്തിന് തൊട്ടുമുമ്പ് മുമ്പ് ജെന്നിഫര്‍ വെളുത്തുള്ളിയും ട്യൂണയും കഴിചച്ചിരുന്നതായും നടി അത് മനപ്പൂര്‍വ്വം ചെയ്തതാണെന്ന് തോന്നലുണ്ടാക്കിയെന്നുമായിരുന്നു നടന്റെ വാദം.

പ്രസ്താവന നടിക്ക് അല്‍പ്പം ദുഷ്‌പേര് നല്‍കിയെങ്കിലും ആരോപണത്തില്‍ നിന്നും വഴുതാതെ തന്നെ അവര്‍ മറുപടിയും നല്‍കി. ജെന്നിഫര്‍ ലോറന്‍സ് പറഞ്ഞു. ”ഹേ ലിയാം, ഞാന്‍ ട്യൂണയും വെളുത്തുള്ളിയും മനപ്പൂര്‍വ്വം കഴിച്ചതാണ്’ എന്ന് ഞാന്‍ ഒരിക്കലും പറയാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എനിക്ക് എന്തെങ്കിലും കഴിക്കണമായിരുന്നു. ഒരു ചുംബനത്തിനായി എനിക്ക് അത് മാറ്റി വെയ്ക്കാനാകില്ല. ക്രിസ്റ്റ്യന്‍ ബെയ്ലോ ബ്രാഡ്ലി കൂപ്പറോ പോലുള്ള എ-ലിസ്റ്റ് താരങ്ങളെ ചുംബിക്കുമ്പോള്‍ വേണമെങ്കില്‍ ശ്വാസം വൃത്തിയായി സൂക്ഷിക്കുന്നത് പരിഗണിക്കും.” നടി പറഞ്ഞു.

ലിയാം ഹെംസ്വര്‍ത്തും ജെന്നിഫര്‍ ലോറന്‍സും സ്‌ക്രീനിന് പുറത്ത് അസാധാരണ സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഈ സൗഹൃദം കാരണം ഇരുവരും ബന്ധത്തിലാണെന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇരുഭാഗത്തുനിന്നും സ്ഥിരീകരണങ്ങളൊന്നും ഉണ്ടായില്ല. സ്‌ക്രീനിനു പുറത്ത് സുന്ദരനായ നടനുമായി ഒരു ചുംബനം പങ്കിട്ടതായി ജെന്നിഫര്‍ ഒരിക്കല്‍ സമ്മതിച്ചെങ്കിലും അതിലപ്പുറം ഒന്നും പോയില്ല.

2010 മുതല്‍ 2018 വരെ അമേരിക്കന്‍ പോപ്പ് താരം മിലി സൈറസുമായി ലിയാം ബന്ധത്തിലായിരുന്നു. പ്രൊഫഷണല്‍ രംഗത്ത്, നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന നോ ഹാര്‍ഡ് ഫീലിംഗ്‌സ് എന്ന മുതിര്‍ന്ന കോമഡിയിലാണ് ജെന്നിഫര്‍ ലോറന്‍സ് അവസാനമായി കണ്ടത്. നടിയുടെ പ്രതികരണത്തെ താന്‍ കേട്ട ഏറ്റവും ഭയാനകമായ കാര്യങ്ങളിലൊന്നാണ് ഇതെന്ന് പരിഹസിച്ചാണ് ലിയാം പ്രതികരിച്ചത്.